Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഒരു നോബോള്‍ പോലും എറിഞ്ഞിട്ടില്ല! കൗതുക നേട്ടം ഇവര്‍ക്ക് മാത്രം- ഒരു ഇന്ത്യക്കാരനും

ആധുനിക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയമായ ഫോര്‍മാറ്റാണ് ടി20. ആക്രമണ ക്രിക്കറ്റിലൂന്നി കളിക്കുന്ന ടി20 ഫോര്‍മാറ്റില്‍ ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ വെല്ലുവിളി. മിക്ക മൈതാനങ്ങളും ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ടി20യില്‍ വ്യത്യസ്ത രീതികള്‍ ബൗളര്‍മാര്‍ പരീക്ഷിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം മികച്ച ഇക്കോണമിയില്‍ പന്തെറിയാനാവില്ല. ടി20യില്‍ വൈഡും നോബോളുമെല്ലാം മത്സരഫലത്തെ തന്നെ മാറ്റിമറിക്കുന്നതാണ്.

അതുകൊണ്ടുതന്നെ വൈഡും നോബോളുമൊന്നും എറിയാത്ത ബൗളര്‍മാര്‍ക്കാണ് ടി20യില്‍ കൂടുതല്‍ പ്രാധാന്യമുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20യില്‍ വൈഡ് എറിയാത്ത ബൗളര്‍മാരില്ല. എന്നാല്‍ നോബോള്‍ എറിയാത്ത ഏതെങ്കിലും ബൗളറുണ്ടോ?. ഇല്ലെന്ന് പറയാനാവില്ല. ടി20യില്‍ ഒരു നോബോള്‍ പോലും എറിയാത്ത ആറ് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ്. ലെഗ് സ്പിന്നറായ താരം ഇംഗ്ലണ്ട് ടി20 ടീമിലെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ്. ടി20യില്‍ 2192 പന്തുകളാണ് ആദില്‍ റഷീദ് എറിഞ്ഞത്. എന്നാല്‍ ഇതില്‍ ഒരു തവണ പോലും നോബോള്‍ ഇല്ലായിരുന്നു. ടി20യില്‍ മോശമല്ലാത്ത റെക്കോഡും ആദില്‍ റഷീദിനുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ താരത്തിന് വലിയ അവസരം ലഭിച്ചിട്ടില്ല. വിരാട് കോലിയെയടക്കം വിറപ്പിച്ചിട്ടുള്ള സ്പിന്നറാണ് ആദില്‍ റഷീദ്.

പാകിസ്താന്‍ ലെഗ് സ്പിന്നര്‍ ഷദാബ് ഖാനാണ് മറ്റൊരു താരം. അന്താരാഷ്ട്ര ടി20യില്‍ ഇതുവരെ ഷദാബ് നോബോളെറിഞ്ഞിട്ടില്ല. ഏഷ്യന്‍ താരങ്ങളില്‍ നോബോള്‍ എറിയാതെ ടി20യില്‍ കൂടുതല്‍ പന്തെറിഞ്ഞ താരമെന്ന റെക്കോഡ് ഷദാബ് ഖാന്റെ പേരിലാണ്. 1951 പന്തുകളാണ് ഷദാബ് എറിഞ്ഞത്. പാകിസ്താന്‍ സമീപകാലത്തായി ഷദാബിനെ തഴയുന്നുണ്ട്. എന്നാല്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഷദാബ് ഖാന്‍.

bhuvneshwar kumar

ഇന്ത്യയുടെ ഭുവനേശ്വര്‍കുമാറാണ് മറ്റൊരാള്‍. ടി20യില്‍ നോബോള്‍ എറിയാത്ത ഏക ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. 1791 പന്തുകളാണ് ഭുവനേശ്വര്‍ നോബോള്‍ വഴങ്ങാതെ എറിഞ്ഞത്. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിലില്ല. ആഭ്യന്തര ക്രിക്കറ്റിലും ഭുവി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഭുവനേശ്വര്‍ കുമാര്‍ പ്രതീക്ഷിക്കേണ്ട.

പാകിസ്താന്‍ മുന്‍ സ്പിന്നര്‍ സായീദ് അജ്മലാണ് മറ്റൊരു താരം. ടി20യില്‍ 1430 പന്തുകള്‍ സായീദ് അജ്മല്‍ എറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു തവണപോലും നോബോള്‍ എറിഞ്ഞിട്ടില്ല. ഗൂഗ്ലിയും ദൂസ്‌രയുമെല്ലാം നന്നായി വഴങ്ങുന്ന സായീദ് അജ്മല്‍ ബൗളിങ് ആക്ഷന്റെ പേരില്‍ പല തവണ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിരമിച്ച ശേഷം അദ്ദേഹം പൂര്‍ണ്ണമായും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് മറ്റൊരാള്‍. 1408 പന്തുകളാണ് ഷംസി ടി20യില്‍ എറിഞ്ഞത്. എന്നാല്‍ ഒരു തവണ പോലും നോബോള്‍ എറിഞ്ഞിട്ടില്ല. ഇപ്പോഴും ഷംസി ടീമില്‍ സജീവമാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് ഷംസിക്ക് അവകാശപ്പെടാന്‍ സാധിക്കും. കരിയറില്‍ ഇനിയും മത്സരങ്ങള്‍ ഷംസിക്ക് ബാക്കിയുണ്ട്. ഈ റെക്കോഡ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.

മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഇമാദ് വാസിമും ടി20യില്‍ നോബോള്‍ എറിഞ്ഞിട്ടില്ല. 1356 പന്തുകളാണ് നോബോള്‍ എറിയാതെ ഇമാദ് വാസിം എറിഞ്ഞത്. എന്നാല്‍ താരത്തിന് വലിയ പിന്തുണ പാക് ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇമാദ് നേരത്തെ തന്നെ വിരമിച്ചു. എന്നാല്‍ ടി20 കരിയറില്‍ ഒരു നോബോള്‍ പോലും എറിഞ്ഞില്ലെന്ന അഭിമാന നേട്ടത്തോടെ പടിയിറങ്ങാന്‍ താരത്തിനായി. ഇന്നത്തെ പല ബൗളര്‍മാര്‍ക്കും ഈ റെക്കോഡ് അവകാശപ്പെടാനാവാലില്ലെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Thursday, January 25, 2024, 9:13 [IST]
Other articles published on Jan 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+