Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഇദ്ദേഹം, വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

പന്തിന്റെ വേഗം കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ബാറ്റ്‌സ്മാന്മാരെ വിസ്മയിപ്പിക്കാറില്ല. സ്വിങ്ങിലാണ് താരത്തിന്റെ കരവിരുത് മുഴുവന്‍. ഇന്ത്യന്‍ പിച്ചുകളിലും വിദേശ മണ്ണിലും സ്വിങ്ങുകൊണ്ടു മായാജാലം കാട്ടുന്ന ഭുവനേശ്വര്‍ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. ഏതു ബാറ്റ്‌സ്മാന്മര്‍ക്ക് ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ ഭുവിക്ക് കഴിയാറുണ്ട്. എന്നാല്‍ ഒരാളുടെ കാര്യത്തില്‍ മാത്രം ഭുവനേശ്വര്‍ കുമാറിന് അല്‍പ്പം ആശങ്കയുണ്ട്.

ആരെന്നല്ലേ?

ആരെന്നല്ലേ? — വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സല്‍. ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ റസ്സലാണെന്ന് ഭുവനേശ്വര്‍ കുമാര്‍ പറയുന്നു. റസ്സലിന് നേരെ പന്തെറിയുമ്പോള്‍ മികവ് മാത്രം പോരാ, ഭാഗ്യവും തുണയ്ക്കണമെന്നാണ് ഭുവിയുടെ പക്ഷം. ഏതു സാഹചര്യത്തിലും പന്തിനെ അതിര്‍ത്തി കടത്താനുള്ള കൈക്കരുത്താണ് റസ്സലിനെ അപകടകാരിയാക്കുന്നത്.

റസ്സലിനെ പിടിച്ചുനിർത്താൻ പാട്

തോല്‍ക്കാന്‍ പോകുന്ന കളി പോലും ജയിപ്പിക്കാന്‍ റസ്സലിന് ശേഷിയുണ്ട്, ഭുവി അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആന്ദ്രെ റസ്സലിനായി ടീമുകള്‍ പോരാടുന്നതും ഇതേ കാരണത്താല്‍ തന്നെ. ഇതേസമയം, റസ്സലിനെതിരെ പന്തെടുക്കുമ്പോള്‍ മനസില്‍ കൃത്യമായ ഗെയിം പ്ലാന്‍ ഭുവനേശ്വര്‍ കുമാര്‍ ആവിഷ്‌കരിക്കാറുണ്ട്. അടുത്തിടെ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം ഭുവി വെളിപ്പെടുത്തിയത്.

ദീപ് ദാസ്ഗുപ്തയുടെ ചോദ്യം

'2021 ട്വന്റി-20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ആന്ദ്രെ റസ്സലാണ് ക്രീസില്‍. ജയിക്കാന്‍ വേണ്ടത് 14 റണ്‍സും. ഈ അവസരത്തില്‍ റസ്സലിനെ പിടിച്ചുകെട്ടാന്‍ എന്തു തന്ത്രമായിരിക്കും പ്രയോഗിക്കുക', ദീപ് ദാസ്ഗുപ്തയുടെ ചോദ്യത്തിന് ഒരു നിമിഷം ഭുവി മറുപടി ആലോചിച്ചു.

Most Read: ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്‍ ആദ്യമായി ഡെക്ക് — കരിയര്‍ മാറ്റി മറിച്ച വിക്കറ്റിനെക്കുറിച്ച് ഭുവി

മറുപടി

'ഏതു ഗ്രൗണ്ടിലാണ് മത്സരമെന്നത് ആദ്യം പരിഗണിക്കണം. റസ്സല്‍ കരുത്തനായ ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തിന്റെ ടൈമിങ് തെറ്റുന്ന ഷോട്ടുകള്‍ പോലും സ്‌റ്റേഡിയത്തിന് വെളിയില്‍ പോകാറുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നമ്മളിത് പലതവണ കണ്ടിരുന്നു. അതുകൊണ്ട് റസ്സലിന്റെ ബാറ്റിലേക്ക് പന്തുകൊടുക്കാതിരിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്', ഭുവി പറയുന്നു.

Most Read: ക്രിക്കറ്റിലെ ഒരേയൊരു ദാദ ഗാംഗുലി തന്നെ — തെളിയിച്ച സംഭവങ്ങള്‍

ഗെയിം പ്ലാൻ

'പോയവര്‍ഷം ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ കാലുകളിലേക്കാണ് ഞങ്ങള്‍ പന്തെറിഞ്ഞത്. റസ്സലിന്റെ വീക്ക്‌നെസ് ആണിത്. പക്ഷെ ക്രീസില്‍ കാലിടറി കളിക്കുന്ന ഷോട്ടുകള്‍ പോലും ബൗണ്ടറി കടക്കുന്ന കാഴ്ച്ചയാണ് ഞങ്ങള്‍ കണ്ടത്. അതുകൊണ്ട് റസ്സലിന് എതിരെ പന്തെറിയുമ്പോള്‍ ബൗളറെ ഭാഗ്യവും കാര്യമായി തുണയ്ക്കണം', ഭുവി വ്യക്തമാക്കി.

പഴയ ഓർമ്മ

'കഴിഞ്ഞ ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ആന്ദ്രെ റസ്സല്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തിയ സംഭവം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് അവസാന മൂന്നു ഓവറില്‍ 52 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. സണ്‍റൈസേഴ്‌സ് മാത്രമല്ല, മറ്റു ടീമുകളും ആന്ദ്രെ റസ്സലിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞിട്ടുണ്ട്. എന്തായാലും ലോകകപ്പില്‍ ചിത്രം മാറുമെന്ന് പ്രതീക്ഷിക്കാം', ഭുവനേശ്വര്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 26, 2020, 18:30 [IST]
Other articles published on Jun 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+