Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്‍ ആദ്യമായി ഡെക്ക്- കരിയര്‍ മാറ്റി മറിച്ച വിക്കറ്റിനെക്കുറിച്ച് ഭുവി

1

കരിയറില്‍ വഴിത്തിരിവായ സംഭവത്തെക്കുറിച്ചും വിക്കറ്റിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കിയതാണ് കരിയറിലെ വഴിത്തിരിവെന്നു ഭുവി പറയുന്നു. 2008-09ലെ രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്കു വേണ്ടി ഇറങ്ങിയ സച്ചിനെ ഉത്തര്‍പ്രദേശിനു വേണ്ടി കളിച്ച 19 കാരനായ ഭുവി ഡെക്കാക്കി തിരിച്ചയക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്‍ റണ്ണെടുക്കാനാവാതെ പുറത്തായതും ഇതാദ്യമായിട്ടായിരുന്നു. അന്നത്തെ പ്രകടനമാണ് തന്നെ താരപദവിയിലേക്കുയര്‍ത്തിയതെന്നു ഭുവി വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി ഇതിനകം 21 ടെസ്റ്റുകളും 114 ഏകദിനങ്ങളും 43 ടി20കളും പേസര്‍ കളിച്ചു കഴിഞ്ഞു.

നേരത്തേയും വിക്കറ്റുകളെടുത്തിരുന്നു

മുമ്പുള്ള സീസണുകളിലും ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ സച്ചിന്റെ ഒരേയൊരു വിക്കറ്റോടെ താന്‍ താരപദവിയിലേക്കുയരുകയായിരുന്നുവെന്നു ഭുവി പറയുന്നു. സച്ചിനെ പുറത്താക്കും മുമ്പ് ഇതേ സീസണില്‍ 30-35 വിക്കറ്റുകള്‍ തനിക്കു ലഭിച്ചിരുന്നു. എന്നാല്‍ സച്ചിന്റെ വിക്കറ്റാണ് എല്ലാവരും ഹൈലൈറ്റ് ചെയ്തത്. എതാണ് ഈ ബൗളര്‍? മുമ്പത്തെ നേട്ടങ്ങള്‍ എന്തൊക്കെയാണ് ? എന്നൊക്കെ ആളുകള്‍ തന്നെക്കുറിച്ച് തിരയാന്‍ തുടങ്ങിയത് ഇതിനു ശേഷമായിരുന്നു. മുമ്പും മികച്ച പ്രകടനങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ക്ക് ഇതോടെ ബോധ്യമാവുകയും ചെയ്തു. ആളുകള്‍ തന്നെ ശ്രദ്ധിക്കാനുള്ള പ്രധാന കാരണം സച്ചിനെ പുറത്താക്കിയെന്നു തന്നെയാണെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.

ആദ്യ പന്തില്‍ വിക്കറ്റ്

സച്ചിനെ ആദ്യമായി ആഭ്യന്തര ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താക്കിയെന്ന ബൗളറെന്ന നിലയില്‍ ഭുവിയെ സെലക്ടര്‍മാരും ഇതോടെ ശ്രദ്ധിക്കാന്‍ തുടങ്ങി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിനു വിളി വരികയും ചെയ്തു.
ചിരവൈരികളായ പാകിസ്താനെതിരായ ഏകദിനത്തില്‍ കളിച്ചു കൊണ്ടായിരുന്നു ഭുവിയുടെ തുടക്കം. ഏകദിന കരിയറിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ അതും ചിരവൈരികളായ പാകിസ്താനെതിരേ വിക്കറ്റ് വീഴ്ത്തിയാണ് ഭുവി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷിച്ചത്. അന്നു മുഹമ്മദ് ഹഫീസിനെയാണ് ഭുവി ആദ്യ പന്തില്‍ തന്നെ മടക്കിയത്.

കൈഫിനും ക്രെഡിറ്റ്

രഞ്ജി ട്രോഫിയില്‍ സച്ചിനെ പൂജ്യത്തിന് പുറത്താക്കിയതില്‍ അന്നത്തെ ഉത്തര്‍പ്രദേശ് ക്യാപ്റ്റനായിരുന്ന മുഹമ്മദ് കൈഫും ക്രെഡിറ്റ് അര്‍ഹിക്കുന്നതായി ഭുവി വ്യക്തമാക്കി. ഓരോ മല്‍സരത്തിനു മുമ്പും വിക്കറ്റെടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കു പ്ലാന്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ എത്ര വിക്കറ്റ് നേടാമെന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്യുക അസാധ്യമാണ്.
അന്നത്തെ സച്ചിന്റെ വിക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഭാഗ്യം കൊണ്ടായിരുന്നു തനിക്ക് അന്ന് വിക്കറ്റ് ലഭിച്ചതെന്നാണ് കരുതുന്നത്. ഷോര്‍ട്ട് ലെഗ്ഗിലേക്കോ, മിഡ് വിക്കറ്റിലേക്കോ കളിച്ചല്ല അദ്ദേഹം ഔട്ടായത്. അന്ന് ടീമിനെ നയിച്ച കൈഫിനും കൂടി അവകാശപ്പെട്ടതാണ് ഈ വിക്കറ്റ്. അദ്ദേഹമായിരുന്നു ഫീല്‍ഡ് ക്രമീകരിച്ചത്. താന്‍ ഇന്‍സ്വിങര്‍ എറിയുക മാത്രമേ ചെയ്തുള്ളൂ. അത് വിക്കറ്റ് നേടിത്തരികയും ചെയ്തതായി ഭുവി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 26, 2020, 16:03 [IST]
Other articles published on Jun 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+