Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെഡ്- ബട്‌ലര്‍ ഓപ്പണിങ്, ഇന്ത്യയുടെ വെറും 3 പേര്‍!! ഡ്രീം ടി20 ഇലവനുമായി വരുണ്‍

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ വജ്രായുധമെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഏതു പിച്ചിലും വിക്കറ്റുകളെടുത്ത് എതിരാളികളെ വിറപ്പിക്കാന്‍ ശേഷിയുള്ള ബൗളറായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹം. അവസാനമായി ടീം ഇന്ത്യ ചാംപ്യന്‍മാരായ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലുള്‍പ്പെടെ വലിയ ഇംപാക്ടുണ്ടാക്കാന്‍ വരുണിനായിരുന്നു.

ആഗസ്റ്റില്‍ ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളിലാണ് അദ്ദേഹത്തെ ഇനി അടുത്തതായി കാണാനാവുക. അതിനിടെ താന്‍ ഒരുമിച്ചോ, എതിരേയോ കളിച്ചിട്ടുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി കിടിലനൊരു ഡ്രീം ടി20 ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് വരുണ്‍. മുന്‍ ഇതിഹാസ ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇത്.

ROHIT KOHLI

കോലിയും രോഹിത്തും ഔട്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിപ്പെടുന്ന മുന്‍ ക്യാപ്റ്റന്‍ാരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ തന്റെ ഇലവനില്‍ നിന്നും വരുണ്‍ ചക്രവര്‍ത്തി തഴഞ്ഞുവെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ദേശീയ ടീമിനു വേണ്ടി രണ്ടു നായകര്‍ക്കു കീഴിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ്, ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ വരുണും സംഘത്തിലുണ്ടായിരുന്നു.

രോഹിത്തിനെയും കോലിയെയും പരിഗണിച്ചില്ലെങ്കിലും ഇന്ത്യയുടെ മൂന്നു കളിക്കാര്‍ അദ്ദേഹത്തിന്റെ ബെസ്റ്റ് ഇലവനില്‍ ഇടം പിടിച്ചു. നിലവിലെ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ്, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണിത്.

ടോപ്പ് ഫൈവില്‍ ഇവര്‍

വരുണ്‍ ചക്രവര്‍ത്തിയുടെ ടി20 ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഇടംകൈയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറുമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റര്‍മാരാണ് ഇവരെന്നതില്‍ സംശയമില്ല.

SURYA HARDIK

ഇവര്‍ക്കു ശേഷം മൂന്നാം നമ്പറിലാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങിനിറങ്ങുക. ഈ പൊസിഷനില്‍ പല ഗംഭീര ഇന്നിങ്‌സുകളും അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. സൂര്യക്കു ശേഷം വമ്പനടിക്കാരായനായ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരനാണ്. തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

പൂരനു പിന്നാലെ അഞ്ചാം നമ്പറില്‍ മറ്റൊരു ഇടിവെട്ട് ബാറ്ററായ സൗത്താഫ്രിക്കയുടെ ഹെന്‍ട്രിച്ച് ക്ലാസെനാണുള്ളത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളിങ് ആക്രമണത്തെയും നിലംതൊടീക്കാതെ പറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഐപിഎല്ലിലും സൗത്താഫ്രിക്കന്‍ ജഴ്‌സിയിലുമെല്ലാം പല തവണ ഇതു കണ്ടു കഴിഞ്ഞതുമാണ്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര

ഹാര്‍ദിക് പാണ്ഡ്യ, വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് വരുണ്‍ ചക്രവര്‍ത്തിയുടെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലുമായി ഇവര്‍ക്കൊപ്പമെല്ലാം അദ്ദേഹം ഇതിനകം കളിക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്താന്‍ സൂപ്പര്‍ താരം റാഷിദ് ഖാനാണ് ഈ ടീമിലെ പ്രധാന സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയാണ്. അദ്ദേഹത്തിനു കൂട്ടായി ശ്രീലങ്കന്‍ യുവതാരം മതീശ പതിരാനയുമുണ്ട്.

വരുണിന്റെ ഡ്രീം ടി20 ടീം

ജോസ് ബട്ട്ലര്‍, ട്രാവിസ് ഹെഡ്, സൂര്യകുമാര്‍ യാദവ്, നിക്കോളാസ് പൂരന്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഹാര്‍ദിക് പാണ്ഡ്യ, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, മതീശ പതിരാന.

Story first published: Tuesday, July 1, 2025, 9:30 [IST]
Other articles published on Jul 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+