ഐപിഎല്‍: സിഎസ്‌കെ വാങ്ങിയത് നാലു പേരെ... ഒന്നില്‍ പിഴച്ചു!! നേട്ടമായത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍
കൊല്‍ക്കത്ത: ഐപിഎല്ലിന്റെ താരലേലത്തില്‍ അത്ര സജീവമായി രംഗത്തിറങ്ങാതിരുന്ന ടീമാണ് നിവലിലെ റണ്ണറപ്പും മൂന്നു തവണ ചാംപ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്‍ നയിക്കുന്ന സിഎസ്‌കെ കഴിഞ്ഞ സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കളിക്കാരില്‍ ഭൂരിഭാഗം പേരെയും സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ വെറും നാലു പേരെ മാത്രമാണ് സിഎസ്‌കെ പുതുതായി വാങ്ങിയത്.
പുതിയ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം എങ്ങനെ ആയിരിക്കുമെന്നും ലേലത്തില്‍ അവര്‍ക്കുണ്ടായ നേട്ടവും പിഴവും എന്തൊക്കെയാണെന്നും പരിശോധിക്കാം.

ലേലത്തില്‍ വാങ്ങിയവര്‍
സാം കറെന്‍ (5.5 കോടി), ജോഷ് ഹാസ്ലല്‍വുഡ് (2 കോടി), പിയൂഷ് ചൗള (6.75 കോടി), സായ് കിഷോര്‍ (20 ലക്ഷം).
കഴിഞ്ഞ സയ്ദ് അലി മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത താരമായിരുന്നു സായ് കിഷോര്‍. ലേലത്തിന്റെ ആദ്യ റൗണ്ടില്‍ താരത്തിനായി സിഎസ്‌കെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും ലേലത്തിനു വച്ചപ്പോള്‍ സായ് കിഷോറിനെ അടിസ്ഥാന വിലയ്ക്കു സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു.

നേട്ടമായത് ഈ താരം
ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെനെ ടീമിലേക്കു കൊണ്ടു വരാന്‍ സാധിച്ചതാണ് ലേലത്തില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ചില തകര്‍പ്പന്‍ പ്രകടനങ്ങളും കറെന്‍ കാഴ്ചവച്ചിരുന്നു. മികച്ച ബൗളര്‍ മാത്രമല്ല അതിവേഗം റണ്‍സ് നേടാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് കറെന്‍.

ലേലത്തിലെ വന്‍ പിഴവ്
വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയെ വാങ്ങിയതാണ് ലേലത്തില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ പിഴവ്. 6.75 എന്ന വലിയ തുകയ്ക്കാണ് ചൗളയെ സിഎസ്‌കെ വാങ്ങിയത്. നിലവില്‍ ഹര്‍ഭജന്‍ സിഭ്, ഇമ്രാന്‍ താഹിര്‍ തുടങ്ങിയ ലോകോത്തര സ്പിന്നര്‍മാരുള്ള സിഎസ്‌കെയ്ക്കു ചൗളയെ കൂടി ആവശ്യമുണ്ടായിരുന്നോയെന്നതാണ് ചോദ്യം. കാണ്‍ ശര്‍മയെന്ന ലെഗ് സ്പിന്നറും നേരത്തേ ടീമിലുണ്ട്.
ചൗളയ്ക്കു പകരം ബാക്കപ്പായി മികച്ചൊരു ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാനെയായിരുന്നു ലേലത്തില്‍ സിഎസ്‌കെ വാങ്ങേണ്ടിയിരുന്നത്. ധ്രുവ് ഷോറെയെ ഒഴിവാക്കിയതിനാല്‍ മധ്യനിരയില്‍ ഇന്ത്യയില്‍ നിന്നുള്ള റിസര്‍വ് ബാറ്റ്‌സ്മാന്‍ സിഎസ്‌കെയ്ക്കില്ല.

സിഎസ്‌കെ ഫുള്‍ ടീം
എംഎസ് ധോണി, ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു, ഫഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന, എന്‍ ജഗദീശന്‍, മുരളി വിജയ്, റിതുരാജ് ഗെയ്ക്വാദ്, ഡ്വയ്ന്‍ ബ്രാവോ, സാം കറെന്‍, രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, സായ് കിഷോര്‍, മോനു സിങ്, ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള, ഇമ്രാന്‍ താഹിര്‍, കാണ്‍ ശര്‍മ, ലുംഗി എന്‍ഗിഡി, ദീപക് ചഹാര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കെഎം ആസിഫ്, ജോഷ് ഹാസ്സ്ല്‍വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications