Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ഒരിക്കല്‍ക്കൂടി ഇന്ത്യക്കൊപ്പം കാണാം! ബിസിസിഐയുടെ നിര്‍‍ണായക നീക്കം

മുംബൈ: സ്വാതന്ത്ര്യദിനം രാത്രിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത് ആരാധകര്‍ക്കു മാത്രമല്ല ബിസിസിഐയ്ക്കും ഷോക്കായിരുന്നു. കാരണം ഇത്തരമൊരു നിര്‍ണായക തീരുമാനം ഈ സമയത്ത് ആരും തന്നെ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ല. ധോണി വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിന് ബിസിസിഐ ജന്‍മനാടായ റാഞ്ചിയില്‍ വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അഭ്യര്‍ഥിച്ചിരുന്നു.

1

ഇപ്പോഴിതാ ധോണിക്ക് വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ. ഒരു ദേശീയ മാധ്യമത്തോടാണ് ധോണിക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി മുതിര്‍ന്ന ഒഫീഷ്യല്‍ വെളിപ്പെടുത്തിയത്. നിലവില്‍ അന്താരാഷ്ട്ര പരമ്പരകളൊന്നും ഇന്ത്യക്കില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലിനു ശേഷം ധോണിക്കു വിടവാങ്ങല്‍ സംഘടിപ്പിക്കാനാവുമോയെന്ന് ഞങ്ങള്‍ ആലോചിക്കുന്നത്. കാരണം രാജ്യത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ താരമാണ് ധോണി. അതുകൊണ്ടു തന്നെ ഒരു മികച്ച യാത്രയയപ്പ് അദ്ദേഹം അര്‍ഹിക്കുന്നതായും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

ധോണിക്കു തീര്‍ച്ചയായും വിടവാങ്ങാന്‍ ഒരു മല്‍സരം നല്‍കണമെന്ന് തന്നെയാണ് ബിസിസിഐ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആരും ചിന്തിക്കാത്ത സമയത്താണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലിനിടെ ധോണിയുമായി വിടവാങ്ങല്‍ മല്‍സരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സംസാരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും ചെയ്യും. തീര്‍ച്ചയായും ഉചിതമായ യാത്രയപ്പ് ധോണിക്കു നല്‍കുമെന്നും ഒഫീഷ്യല്‍ അറിയിച്ചു.

2

നേരത്തേ ട്വിറ്ററിലൂടെയായിരുന്നു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ധോണിക്കു വിടവാങ്ങാന്‍ അവസരം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ഥിച്ചത്. രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരിക്കുന്നു. ജാര്‍ഖണ്ഡിന്റെ പ്രിയ പുത്രന്‍ മഹിയെ ഇനി നീല ജഴ്‌സിയില്‍ നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ല. എന്നിരുന്നാലും നാട്ടുകാരുടെ ഹൃദയം ഇനിയും നിറഞ്ഞിട്ടില്ല. റാഞ്ചിയില്‍ മഹിക്കു ഒരു വിടവാങ്ങല്‍ മല്‍സരം തീര്‍ച്ചായും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു ലോകം മുഴുവന്‍ സാക്ഷിയാവുകയും വേണം. മഹിക്കു വേണ്ടി ഒരു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നതായും സോറന്‍ ട്വിറ്ററില്‍ കുറിച്ചു.

നിരവധി അവിസ്മരണീയ റെക്കോര്‍ഡുകള്‍ കുറിച്ചാണ് ധോണി ക്രിക്കറ്റിനോടു വിട പറഞ്ഞത്. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലും ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്കു സമ്മാനിച്ചത്. ഐസിസിയുടെ മൂന്നു ട്രോഫികളുമേറ്റുവാങ്ങിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനും അദ്ദേഹമാണ്

Story first published: Wednesday, August 19, 2020, 16:27 [IST]
Other articles published on Aug 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+