Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിയുടെ തീരുമാനം കാത്ത് ബിസിസിഐ, ഐപിഎല്‍ പ്രഖ്യാപനം അതിനു ശേഷം മാത്രം

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാതെ വീണ്ടും ബിസിസിഐ. വെള്ളിയാഴ്ച ഐപിഎല്ലുള്‍പ്പെടെ വിവിധ കാര്യങ്ങളെക്കുറിച്ച് ബിസിസഐ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ടി20 ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിന്റെ വേദിയും തിയ്യതിയുമെല്ലാം അതിനു ശേഷമായിരിക്കും ബിസിസിഐ പ്രഖ്യാപിക്കുക.

1

നാലു മണിക്കൂറിലേറെ നീണ്ടുനിന്ന ബിസിസിഐ യോഗത്തില്‍ ഐപിഎല്ലുള്‍പ്പെടെ 11 പോയിന്റുകളാണ് ചര്‍ച്ചാ വിഷയമായത്. മുഖ്യ അജണ്ട ഐപിഎല്‍ തന്നെയായിരുന്നു. മുഖ്യ കരാറുള്ള താരങ്ങള്‍ക്കു വേണ്ടി പരിശീലന ക്യാംപ് ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നെങ്കിലും ഇക്കാര്യത്തിലും തീരുമാനമായില്ല. ഇന്ത്യന്‍ ടീമിന്റെ ഭാവി പരമ്പരകള്‍, ആഭ്യന്തര ക്രിക്കറ്റ് തുടങ്ങിയവയെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഒന്നിലും അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചില്ലെന്നാണ് വിവരം.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പരിശീലന ക്യാംപൊരുക്കുന്നതിനെക്കുറിച്ച് യോഗത്തില്‍ ഒരു അംഗം അഭിപ്രായപ്പെട്ടെങ്കിലും കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത് അസാധ്യമാണെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടുകയായിരുന്നു. ധര്‍മശാലയായിരുന്നു പരിശീലനക്യാംപിനുള്ള മറ്റൊരു ഓപ്ഷന്‍. എന്നാല്‍ താരങ്ങള്‍ക്കുള്ള താമസസൗകര്യമൊരുക്കുക തലവേദനയായതിനാല്‍ ബിസിസിഐ ഈ ശ്രമവും ഉപേക്ഷിച്ചു. അഹമ്മദാബാദും പരിഗണിക്കപ്പെട്ടെങ്കിലും ചില കാരണങ്ങളാല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

2

ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇത് നീട്ടി വയ്ക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളെങ്കിലും ഐസിസിയുടെ പ്രഖ്യാപനം വന്നിട്ടില്ലെന്നതാണ് ബിസിസിഐയെ വലയ്ക്കുന്നത്. ഐപിഎല്‍ വിദേശത്തേക്കു മാറ്റാതെ ഇന്ത്യയില്‍ തന്നെ നടത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ഇതേക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ 10ന് ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കാന്‍ യോഗം ചേരുമെന്നായിരുന്നു ഐസിസി കഴിഞ്ഞ മാസം അറിയിച്ചിരുന്നത്. എന്നാല്‍ ജൂലൈ പകുതിയിലേറെ പിന്നിട്ടിട്ടും ഐസിസി യോഗം ചേരുകയോ ഇനി എന്നായിരിക്കും യോഗം ചേരുകയെന്നോ അറിയിച്ചിട്ടിട്ടില്ല. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമായിരുന്നു ടൂര്‍ണമെന്റിനു വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നു ലോക്ക്ഡൗണും പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു ബിസിസിഐ മാറ്റി വയ്ക്കുകയായിരുന്നു.

Story first published: Saturday, July 18, 2020, 9:25 [IST]
Other articles published on Jul 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+