Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Arjuna award: കഴിഞ്ഞ തവണ ജഡേജ 'തട്ടിയെടുത്തു', ഇത്തവണ ബുംറയ്ക്കു ഭാഗ്യം തെളിയുമോ? ലിസ്റ്റില്‍ ധവാനും

മുംബൈ: കായിക രംഗത്തെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നായ അര്‍ജുനയ്ക്കു വേണ്ടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത്, ബുംറ, ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകള്‍ ബിസിസിഐ ശുപാര്‍ശ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷവും ബുംറയുടെ പേര് ബിസിസിഐ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്നു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് അവാര്‍ഡിന് അവകാശിയായത്. തൊട്ടുമുമ്പത്തെ രണ്ടു വര്‍ഷവും ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു എന്നതായിരുന്നു ഇതിനു കാരണം. ബുംറ മാത്രമല്ല ധവാനും രണ്ടാം തവണയാണ് അര്‍ജുനയ്ക്കു വേണ്ടി ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2018ലും അദ്ദേഹത്തിന്റെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നുവെങ്കിലും തഴയപ്പെടുകയായിരുന്നു.

bumrah

കഴിഞ്ഞ വര്‍ഷം മുഹമ്മദ് ഷമി, ജഡേജ, ഷമി എന്നിവരുടെ പേരുകളായിരുന്നു ബിസിസിഐ അര്‍ജുനയ്ക്കു വേണ്ടി സമര്‍പ്പിച്ചിരുന്നത്. ഷമിയെയും ബുംറയെയും മറികടന്ന് ജഡേജ പുരസ്‌കാരം കൈക്കലാക്കുകയായിരുന്നു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതികളെ തുടര്‍ന്ന് കേസില്‍ അകപ്പെട്ടത് ഷമിക്കു വിനയായപ്പോള്‍ ബുംറയേക്കാള്‍ സീനിയര്‍ ആണെന്നതും വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നതും ജഡേജയ്ക്കു മുന്‍തൂക്കം നല്‍കുകയായിരുന്നു.

തുടര്‍ച്ചയായി മൂന്നു വര്‍ഷം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ രാജ്യത്തിനു വേണ്ടി പെര്‍ഫോം ചെയ്യുന്നവരെ മാത്രമേ അര്‍ജുനയ്ക്കായി പരിഗണിക്കാറുള്ളൂ. ബുംറ മറ്റെല്ലാ തരത്തിലും മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ഈയൊരു മാനദണ്ഡത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണ ബുംറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥിരതയാര്‍ന്ന പ്രകടനമാണ് പേസര്‍ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ 2019ല്‍ കൈവിട്ട പുരസ്‌കാരം ഈ വര്‍ഷം ബുംറയെ തേടിയെത്തുമെന്നാണ് ബിസിസിഐ വിശ്വസിക്കുന്നത്.

ഈ വര്‍ഷം ബുംറ തീര്‍ച്ചയായും അര്‍ജുന നേടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നു ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. നിലവില്‍ പുരസ്‌കാരത്തിനുള്ള എല്ലാ യോഗ്യതയും ബുംറയ്ക്കുണ്ട്. ഐസിസിയുടെ ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ഏക ഏഷ്യന്‍ ബൗളര്‍ കൂടിയാണ് ബുംറയെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി.

dhawan

അതേസമയം, സീനിയോറിറ്റി പരിഗണിക്കുകയാണെങ്കില്‍ ബുംറയെ ധവാന്‍ പിന്നിലാക്കാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളോളമായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ധവാന്റെ സമകാലികരായ വിരാട് കോലി, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ജഡേജ എന്നവരെല്ലാം ഇതിനകം അര്‍ജുന നേടിക്കഴിയുകയും ചെയ്തു.

Story first published: Thursday, May 14, 2020, 15:23 [IST]
Other articles published on May 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+