ധോണിയില്ലാതെ ഐപിഎല്‍ ടീമോ? ദാദയുടെ ഡ്രീം ടീമില്‍ ഇടമില്ല, വിക്കറ്റ് കാക്കാന്‍ പന്ത്!!
ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഐപിഎല്ലില്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെ ഒരു ഡ്രീം ടീമിനെക്കുറിച്ചു ചിന്തിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കൊന്നുമാവില്ല. കാരണം ഐപിഎല്ലില്‍ അത്രയും മികച്ച റെക്കോര്‍ഡുള്ള നായകനാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ മൂന്നു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. മാത്രമല്ല ഐപിഎല്ലിന്റെ എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോര്‍ഡിനു സിഎസ്‌കെയെ അര്‍ഹരാക്കിയതും ധോണി തന്നെയാണ്.
ഇത്രയൊക്കെ നേട്ടങ്ങള്‍ക്കു അവകാശിയായ ധോണിയില്ലാതെ ഒരു ഡ്രീം ഐപിഎല്‍ ടീമിനെ തിരഞ്ഞെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

ക്യാപ്റ്റന്‍ ഗാംഗുലി തന്നെ
ധോണിയെ ഒഴിവാക്കിയ ഗാംഗുലി ടീമിന്റെ നായകനായി ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങളുയര്‍ത്തിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡുള്ള രോഹിത് ശര്‍മയെ ഡ്രീം ഇലവന്റെ നായകനാക്കിയതുമില്ല. പകരം ടീമിന്റെ ക്യാപ്റ്റനായി ഗാംഗുലി സ്വയം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ടീമിന്റെ വിക്കറ്റ് കീപ്പറായി ഗാംഗുലി തിരഞ്ഞെടുത്തത് യുവതാരം റിഷഭ് പന്തിനെയാണെന്നതാണ് മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം.

രോഹിത്തും വാര്‍ണറും ഓപ്പണര്‍മാര്‍
ദാദയുടെ ഡ്രീം ഇലവന്റെ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുമാണ്. വിന്‍ഡീസിന്റെ സൂപ്പര്‍ താരം ആന്ദ്രെ റസ്സലും യുവതാരം റിയാന്‍ പരാഗും ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നര്‍.
ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്കസ് സ്റ്റോയ്ണിസ് എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യും.

എന്തു കൊണ്ട് ധോണിയില്ല?
തന്റെ ഈ ഡ്രീം ഐപിഎല്‍ ടീമിനെ വെറുമൊരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നു ഗാംഗുലി വ്യക്തമാക്കി. എന്തുകൊണ്ടാണ് ധോണിയെ ഴിവാക്കിയതെന്ന ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കാതെ ദാദ ഒഴിഞ്ഞു മാറുകയായിരുന്നു.
എല്ലാവരെയും രസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത ഒരു ടീമാണിത്. പന്ത് യുവ വിക്കറ്റ് കീപ്പറാണ്. എന്തു കൊണ്ട് ധോണിക്കു പകരം പന്തിനെയെടുത്തുവെന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ക്കൊന്നും താനില്ലെന്നും ഗാംഗുലി പറഞ്ഞു.

ദാദയുടെ ഡ്രീം ഐപിഎല്‍ ടീം
സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, റിഷഭ് പന്ത്, ആന്ദ്രെ റസ്സല്‍, ജസ്പ്രീത് ബുംറ, മാര്‍ക്കസ് സ്റ്റോയ്ണിസ്, റിയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications