വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 20 വര്‍ഷങ്ങള്‍ക്കു ശേഷം ഗാംഗുലി ഷാര്‍ജയില്‍, തയ്യാറെടുപ്പുകളില്‍ ഹാപ്പി

19നാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്

ഷാര്‍ജ: നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി ഷാര്‍ജയില്‍. ഇത്തവണ പക്ഷെ ക്യാപ്റ്റനായല്ല, മറിച്ച് ബിസിസിഐ പ്രഡിഡന്റായാണ് ദാദ ഇവിടെയെത്തിയത്. ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനു വേണ്ടിയായിരുന്നു ഗാംഗുലിയുടെ വരവ്.

ഉദ്ഘാടന മല്‍സരം 19ന് അബുദാബിയിലാണ്. 22നു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഷാര്‍ജ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ആദ്യ മല്‍സരം. രാജസ്ഥാന്റെ ആദ്യ മല്‍സരമാണിതെങ്കില്‍ സിഎസ്‌കെയുടെ സീസണിലെ രണ്ടാമത്തെ മല്‍സരം കൂടിയാണിത്.

1

ബയോ സെക്യുര്‍ ബബ്‌ളുമായി ബന്ധപ്പെട്ട് യുഎഇയിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനു വേണ്ടി ഈ മാസം ഒമ്പതിനായിരുന്നു ഗാംഗുലി ഇവിടെയെത്തിയത്. ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ഇടക്കാല സിഇഒ ഹേമങ് അമിന്‍ എന്നിവരും ഗാംഗുലിയെ അനുഗമിച്ചിരുന്നു. 2000ത്തിനു ശേഷം ആദ്യമായാണ് ദദാ ഷാര്‍ജയിലെത്തുന്നത്. നേരത്തേ ഇന്ത്യക്കു വേണ്ടി കളിക്കാനായിരുന്നു അദ്ദേഹം ഈ സ്റ്റേഡിയത്തിലെത്തിയത്.

ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്ന ഷാര്‍ജ സ്റ്റേഡിയത്തിലെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് അധികൃതരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 19ന് അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലാണ് സിഎസ്‌കെയും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ മുംബൈ- സിഎസ്‌കെ പോരാട്ടം. അന്നു ഒരു റണ്‍സിന് എംഎസ് ധോണിയുടെ സിഎസ്‌കെയെ കീഴടക്കി രോഹിത് ശര്‍മുടെ മുംബൈ നാലാം കിരീടം സ്വന്തമാക്കിയിരുന്നു.

Story first published: Monday, September 14, 2020, 17:42 [IST]
Other articles published on Sep 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X