Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ സപ്തംബര്‍ 26 മുതല്‍, ഫൈനല്‍ നവംബര്‍ 8ന്? രണ്ടു പ്രധാന വേദികള്‍, രണ്ടാംപാദം മുംബൈയില്‍

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ പുറത്തുവരുന്നു. സത്പംബര്‍ 26 മുതല്‍ നവംബര്‍ എട്ടു വരെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ പ്ലാനെന്ന് മുംബൈ മിററാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറൊണവൈറസ് മഹാമാരിയെ തുടര്‍ന്നാണ് ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. മാര്‍ച്ച് 29നായിരുന്നു ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് മാറ്റി വയ്്ക്കാനുള്ള സാധ്യത കൂടുതലാണ്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ജൂലൈയില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ലോകകപ്പ് മാറ്റിവച്ചാല്‍ മാത്രമേ ഐപിഎല്ലിനു വഴി ക്ലിയര്‍ ആവുകയുള്ളൂ. അതിനാല്‍ തന്നെ ലോകകപ്പ് മാറ്റുമെന്ന വിശ്വാസത്തിലാണ് സപ്തംബര്‍ അവസാനത്തോടെ ഐപിഎല്‍ ആരംഭിക്കാന്‍ ബിസിസിഐ നീക്കങ്ങള്‍ നടത്തുന്നത്.

1

നിലവില്‍ ബിസിസിഐ കണ്ടു വച്ചിരിക്കുന്ന തിയ്യതി സപ്തംബര്‍ 26 മുതല്‍ നവംബര്‍ എട്ടു വരെയാണെന്നും എന്നാല്‍ ഇത് നീട്ടാനോ, റദ്ദാക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇക്കാര്യത്തില്‍ ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ തീരുമാനം നിര്‍ണായകമാണ്. കൊവിഡ്-19ന്റെ പശ്ചാത്തത്തില്‍ ബെംഗളൂരു, ചെന്നൈ എന്നീവിടങ്ങളിലായിരിക്കും ഐപിഎല്ലിലെ ഭൂരിഭാഗം മല്‍സരങ്ങളും നടക്കുക. എന്നാല്‍ സീസണിലെ രണ്ടാംപാദ മല്‍സരങ്ങള്‍ മുംബൈയിലേക്കു മാറ്റിയേക്കും.

നേരത്തേ മുംബൈയില്‍ എല്ലാ മല്‍സരങ്ങളും സംഘടിപ്പിക്കാനായിരുന്നു ബിസിസിഐ ആലോചിച്ചിരുന്നത്. കാരണം നാലു അന്താരാഷ്ട സ്‌റ്റേഡിയങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ താരങ്ങള്‍ക്കു താമസിക്കാനുള്ള ഹോട്ടലുകള്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം മുംബൈയിലുണ്ട്. എന്നാല്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആദ്യപാദ മല്‍സരങ്ങള്‍ ബെംഗളൂരു, ചെന്നൈ എന്നീവിടങ്ങളിലേക്കു മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതെന്നും മുംബൈ മിറര്‍ ചൂണ്ടിക്കാട്ടുന്നു.

2

അതേസമയം, ടി20 ലോകകപ്പില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടത്തുകയെന്നത് ഏറെക്കുറെ അസാധ്യമായ കാര്യം തന്നെയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്‌സ് വ്യക്തമാക്കിയത് ഐപിഎല്‍ നടത്താനുള്ള ബിസിസിയുടെ ശ്രമങ്ങള്‍ക്കു കരുത്ത് പകര്‍ന്നിട്ടുണ്ട്. ഐപിഎല്‍ നടക്കുകയാണെങ്കില്‍ മല്‍സരങ്ങള്‍ ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Story first published: Thursday, June 18, 2020, 16:11 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+