For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഎസ്‌കെയ്ക്കും മുംബൈയക്കും തിരിച്ചടി, പടയൊരുക്കം വൈകും! യുഎഇയിലേക്ക് ഉടന്‍ പറക്കാനാവില്ല

സപ്തംബര്‍ 19നാണ് പുതിയ സീസണിനു തുടക്കമാവുന്നത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനുള്ള പടയൊരുക്കം എത്രയം വേഗത്തില്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും അപ്രതീക്ഷിത തിരിച്ചടി. ആഗസ്റ്റ് 20നു ശേഷം മാത്രമേ ടൂര്‍ണമെന്‍ിനു വേണ്ടി യുഎഇയിലേക്കു യാത്ര തിരിക്കാവൂയെന്ന് ബിസിസിഐ എട്ടു ഫ്രാഞ്ചൈസികള്‍ക്കും നിര്‍ദേശം നല്‍കി.

1

നേരേേത്ത സിഎസ്‌കെയും മുംബൈയും ഈ മാസം രണ്ടാം വാരം തന്നെ യുഎഇയിലേക്കു പറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് 10നു 12നുമിടയില്‍ ഇരുടീമും അബുദാബിയിലെത്തി പരിശീലന ക്യാംപില്‍ പങ്കെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ബിസിസിഐയുടെ കര്‍ശന നിര്‍ദേശം വന്നതോടെ ഇവര്‍ക്ക് ആഗസ്റ്റ് 20 വരെ കാത്തിരിക്കേണ്ടിവരും. ആഗസ്റ്റ് 20നു ശേഷം മാത്രം യുഎഇയിലേക്കു പുറപ്പെട്ടാല്‍ മതിയെന്നാവശ്യപ്പെട്ട് മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ ഭരണസമിതി ഇമെയില്‍ അയച്ചതായി ഒരു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഐപിഎല്‍ ഭരണസമിതിയുടെ ഇമെയില്‍ ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 20നു ശേഷം മാത്രം യുഎയിലേക്കു പുറപ്പെട്ടാല്‍ മതിയെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി അതിനു മുമ്പ് ആര്‍ക്കും അവിടേക്കു പോവുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ലെന്നും ഒഫീഷ്യല്‍ പറഞ്ഞു.

ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന അസോസിയേഷനുകള്‍ക്കു ബിസിസിഐ എസ്ഒപി നല്‍കിക്കഴിഞ്ഞു. വൈകാതെ തന്നെ ഐപിഎല്‍ ടീമുകള്‍ക്കുള്ള അംഗീകൃത പ്രവര്‍ത്തന നടപടിക്രമവും ബിസിസിഐ നല്‍കും. ടൂര്‍ണമെന്റിനു മുന്നോടിയായി വിസാ നടപടിക്രമങ്ങള്‍ ഇന്നു മുതല്‍ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഞങ്ങള്‍ക്കു എസ്ഒപി ഇനിയും ലഭിച്ചിട്ടില്ല. പക്ഷെ സീസണിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും വിസാ നടപടി ക്രമങ്ങള്‍ ആരംഭിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയിലെ ഹോട്ടലുകള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. അതിനാല്‍ തന്നെ താമസവുമായി ബന്ധപ്പെട്ട് ആശങ്കകളൊന്നുമില്ലെന്നും ഫ്രാഞ്ചൈസി ഒഫീഷ്യല്‍ വ്യക്തമാക്കി.

പുതിയ സീസണിലെ ഐപിഎല്ലില്‍ 10 ഡബിള്‍ ഹെഡ്ഡറുകളായിരിക്കും (ഒരു ദിവസം രണ്ടു കളികള്‍) ഉണ്ടാവുക. മറ്റു ദിവസങ്ങളിലെല്ലാം ഒരു മല്‍സരം വീതമേ ഉണ്ടാവുകയുള്ളൂ. രാത്രിയിലെ മല്‍സരം ഇന്ത്യന്‍ സമയം 7.30നും യുഎഇ സമയം വൈകീട്ട് ആറിനുമായിരിക്കും ആരംഭിക്കുക.നേരത്തേ ഇന്ത്യയില്‍ ഐപിഎല്‍ നടന്നപ്പോള്‍ എട്ടു മണിക്കായിരുന്നു കളിയാരംഭിച്ചിരുന്നത്. ഇത്തവണ ഇത് അര മണിക്കൂര്‍ നേരത്തേ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Monday, August 3, 2020, 10:49 [IST]
Other articles published on Aug 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+