Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് ഇല്ലെങ്കില്‍ ഐപിഎല്‍ തന്നെ, ബിസിസിഐയ്ക്ക് അധികാരമുണ്ട്- വിന്‍ഡീസ് ഇതിഹാസം

കിങ്‌സ്റ്റണ്‍: കൊവിഡ്-19 കാരണം ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ പകരം ഈ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്കു അധികാരമുണ്ടെന്നു വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ് അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് ഐസിസി മാറ്റി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ജൂണ്‍ 10നുള്ളില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.

ടി20 ലോകകപ്പ് ഐസിസി നീട്ടിവയ്ക്കുകയാണെങ്കില്‍ ഇതേ വിന്‍ഡോയില്‍ ഐപിഎല്‍ നടത്തിയേക്കുമെന്ന് നേരത്തേ തന്നെ സൂചനകള്‍ വന്നിരുന്നു. ഇതിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ഹോള്‍ഡിങ്. ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ഐപിഎല്‍ നടത്തുന്നതിനു വേണ്ടി ഐസിസി ടി20 ലോകകപ്പ് മാറ്റി വയ്ക്കുമെന്ന് കരുതുന്നില്ല. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിദേശികളെ രാജ്യത്തേക്കു പ്രവേശിക്കുന്നതില്‍ വിലക്കിയതാണ് ടൂര്‍ണമെന്റിനു തടസ്സമാവുന്നത്. ഇനി ടി20 ലോകകപ്പ് ഇല്ലെങ്കില്‍ അതേ സമയത്ത് ബിസിസിഐയ്ക്കു ഐപിഎല്‍ സംഘടിപ്പിക്കാം. ഇതിനുള്ള അവകാശം ബിസിസിഐയ്ക്കുണ്ട്. കാരണം അവിടെ അങ്ങനെയൊരു വിന്‍ഡോ ലഭിച്ചതിനാലാണ് താന്‍ ഇങ്ങനെ പറയുന്നത്. മറ്റൊരു ടൂര്‍ണമെന്റിനിടയിലേക്ക് ഐപിഎല്‍ ഇടിച്ചുകയറിയതല്ലെന്നും ഹോള്‍ഡിങ് വിശദമാക്കി.

2

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ്-19 കാരണം രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ പിന്നീട് പ്രതികരിച്ചിട്ടില്ല. അതിനിടെ ടൂര്‍ണമെന്റിന് വേദിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശ്രീലങ്കയും യുഎഇയും അടുത്തിടെ രംഗത്തു വന്നിരുന്നു. നേരത്തേ രണ്ടു തവണ ബിസിസിഐ ഐപിഎല്‍ വിദേശത്തു വച്ച് നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അടുത്തിടെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കിയിരുന്നു.

Story first published: Monday, June 8, 2020, 12:50 [IST]
Other articles published on Jun 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+