Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാംഖഡെ വിട്ടൊരു കളിയില്ല, മല്‍സരങ്ങള്‍ മാറ്റില്ല- സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്ലിന്റെ 14ാം സീസണില്‍ മുംബൈയില്‍ നടക്കാനിരിക്കുന്ന മല്‍സരങ്ങള്‍ മാറ്റിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവ തള്ളിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദിവസങ്ങള്‍ക്കു മുമ്പ് മല്‍സരവേദിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കും ചില ഇവന്‍് മാനേജര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടെ നടക്കാനിരിക്കുന്ന മല്‍സരങ്ങള്‍ അഹമ്മദാബാദിലേക്കു മാറ്റിയേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു.

1

മഹാരാഷ്ട്ര സര്‍ക്കാര്‍ ഇനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാലും ഐപിഎല്‍ മല്‍സരങ്ങള്‍ മുംബൈയില്‍ തന്നെ നടക്കുമെന്ന് ഗാംഗുലി പറഞ്ഞു. കൊവിഡ് നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നാല്‍ ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടാവില്ല. ഇതു ബയോ ബബ്‌ളിനകത്ത് സ്ഥിരമായി ടെസ്റ്റിനു വിധേയരാവേണ്ടവരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

നിങ്ങള്‍ ബയോ ബബ്‌ളിനകത്താണെങ്കില്‍ ഒന്നും സംഭവിക്കില്ല. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിനിടെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. പക്ഷെ ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം എല്ലാം ശരിയായതായും പിന്നീട് കൊവിഡ് കേസുകളൊന്നും റപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാലും ഐപിഎല്‍ മല്‍സരങ്ങള്‍ മുംബൈയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാിരില്‍ നിന്നും അനുമതിയും ഉറപ്പും ലഭിച്ചിട്ടുണ്ടെന്നും ദാദ പറഞ്ഞു. ഈ മാസം 10 മുതല്‍ 25 വരെ കുറച്ചു മല്‍സരങ്ങള്‍ മാത്രമേ മുംബൈയില്‍ നടക്കുന്നുള്ളൂ. ഇവിടെ ഇനി ലോക്ക്ഡൗണുണ്ടായാലും കളിയുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ബയോ ബബ്‌ളിനകത്തുള്ളപ്പോള്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. എല്ല മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമാരുമെല്ലാം സുരക്ഷിതരാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 5, 2021, 11:27 [IST]
Other articles published on Apr 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+