Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിശീലക നിയമനം, രവി ശാസ്ത്രിക്ക് 'ഓട്ടോമാറ്റിക് എന്‍ട്രി' നല്‍കി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെയും സംഘത്തിന്റെയും കരാര്‍ കാലാവധി ലോകകപ്പോടെ കഴിഞ്ഞതാണ്. പക്ഷെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി 45 ദിവസത്തേക്ക് കൂടി ഇവരുടെ കാലാവധി ബിസിസിഐ നീട്ടി നല്‍കി.

പുതിയ സീസൺ

പുതിയ സീസൺ

ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്തബര്‍ മൂന്നു വരെയാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. ശേഷം സെപ്തംബര്‍ 15 മുതല്‍ ഇന്ത്യാ — ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് തുടക്കമാവും. ഇതിന് മുന്‍പേ മുഖ്യ പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ബൗളിങ് പരിശീലകന്‍, ഫീല്‍ഡിങ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ്, മാനേജര്‍ എന്നീ തസ്തികകളില്‍ ആളെ കണ്ടെത്താനുള്ള തിടുക്കത്തിലാണ് ബിസിസിഐ.

ലോകകപ്പിന്റെ നഷ്ടങ്ങള്‍... ഇനി കാണില്ല ദേശീയ ടീമിനൊപ്പം, കളി നിര്‍ത്തിയ മിന്നും താരങ്ങള്‍

ഓട്ടോമാറ്റിക് എൻട്രി

ഓട്ടോമാറ്റിക് എൻട്രി

പരിശീലക തസ്തികളിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിലെ പരിശീലകര്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. രവി ശാസ്ത്രി, സഞ്ജയ ബാംഗര്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 'ഓട്ടോമാറ്റിക് എന്‍ട്രി' ലഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. അതായത് അടുത്ത സീസണിലേക്ക് ഇപ്പോഴുള്ള പരിശീലകരുടെ പേരുകളും ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ഇത് ലോകകപ്പ് ഫ്‌ളോപ്പ് ഇലവന്‍.... നാണക്കേടായി ഒരു ഇന്ത്യന്‍ താരവും!! സര്‍ഫ്രാസ് ക്യാപ്റ്റന്‍

ബിസിസിഐയുടെ തീരുമാനം അന്തിമം

ബിസിസിഐയുടെ തീരുമാനം അന്തിമം

ജൂലായ് 30 വൈകുന്നേരം അഞ്ചു മണിവരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. നിയമന കാര്യങ്ങളില്‍ ബിസിസിഐയുടെ തീരുമാനം അന്തിമമാണെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് രവി ശാസ്ത്രി. ഭരത് അരുണ്‍ ബൗളിങ് പരിശീലകനായും സഞ്ജയ് ബാംഗര്‍ ബാറ്റിങ് പരിശീലകനായും ടീമിനൊപ്പം തുടരുന്നു. ആര്‍ ശ്രീധറാണ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍.

ഇതാ സച്ചിന്റെ സ്വപ്‌ന ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

വിൻഡീസ് പര്യടനം

വിൻഡീസ് പര്യടനം

മേല്‍പ്പറഞ്ഞ നാലു പേര്‍ക്കും ബിസിസിഐ ഓട്ടോമാറ്റിക് എന്‍ട്രി നല്‍കുമെങ്കിലും ഫിസിയോതെറാപിസ്റ്റ്, ട്രെയിനര്‍ തസ്തികകളില്‍ നിലവില്‍ ആളില്ല. ലോകകപ്പ് തോല്‍വിയെത്തുടര്‍ന്ന് ശങ്കര്‍ ബാസുവും പാട്രിക് ഫാര്‍ഹാര്‍ട്ടും തല്‍സ്ഥാനങ്ങള്‍ രാജി വെയ്ക്കുകയായിരുന്നു. മൂന്നു ട്വന്റി-20 മത്സരങ്ങളും മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള സാധ്യതാ ടീമിനെ വെള്ളിയാഴ്ച്ചയാണ് ബിസിസിഐ പ്രഖ്യാപിക്കാനിരിക്കുന്നത്.

Story first published: Tuesday, July 16, 2019, 17:32 [IST]
Other articles published on Jul 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+