ഇതാ സച്ചിന്റെ സ്വപ്‌ന ഇലവന്‍... നയിക്കാന്‍ വില്ല്യംസണ്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍
ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലിലെ മുഖ്യ ആകര്‍ഷണമായിരുന്നു ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുരസ്‌കാര ദാന ചടങ്ങില്‍ സച്ചിന്റെ സാന്നിധ്യം ക്രിക്കറ്റ് പ്രേമികള്‍ക്ക് കൂടുതല്‍ ആവേശമാവുകയും ചെയ്തിരുന്നു.
ലോകകപ്പിലെ തന്റെ സ്വപ്‌ന ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് 2011ല്‍ ഇന്ത്യക്കൊപ്പം ലോകകപ്പുയര്‍ത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. സച്ചിന്റെ ഡ്രീം ഇലവനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

അഞ്ച് ഇന്ത്യന്‍ താരങ്ങള്‍
സച്ചിന്റെ ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനും ഓപ്പണറുമായ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയാണ് സച്ചിന്‍ തന്റെ ടീമിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്.

വില്ല്യംസണ്‍ നയിക്കും
തന്റെ ഡ്രീം ഇലവന്റെ ക്യാപ്റ്റന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ സച്ചിന് ഒരു സംശയവുമില്ല. ഉജ്ജ്വലമായ ക്യാപ്റ്റന്‍സിയിലൂടെയും ബാറ്റിങ് പ്രകടനത്തിലൂടെയും ന്യൂസിലാന്‍ഡിനെ ലോകകപ്പിന്റെ ഫൈനലിലെത്തിച്ച കെയ്ന്‍ വില്ല്യംസണിനെയാണ് സച്ചിന്‍ നായകനായി തിരഞ്ഞെടുത്തത്.
ടീമിലെ ഏക ന്യൂസിലാന്‍ഡ് താരവും വില്ല്യംസണാണ്. ഇംഗ്ലണ്ട് ടീമില്‍ നിന്നും മൂന്നും ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും സച്ചിന്റെ ടീമിലിടം പിടിച്ചു.

സച്ചിന്റെ ഡ്രീം ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍, ന്യൂസിലാന്‍ഡ്), വിരാട് കോലി (ഇന്ത്യ), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ), രവീന്ദ്ര ജഡേജ (ഇന്ത്യ), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications