ധോണിയുടെ വിരമിക്കല്‍ ബിസിസിഐയുടെ തോല്‍വി! വന്‍ വിമര്‍ശനവുമായി മുന്‍ പാക് സ്പിന്‍ ഇതിഹാസം
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ്. ആഗസ്റ്റ് 15ന് രാത്രിയോടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി അദ്ദേഹം ലോകത്തെ അറിയിച്ചത്. ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളെപ്പോലെ ധോണിയുടെ വിരമിക്കല്‍ തനിക്കും ഷോക്കായിരുന്നുവെന്ന് മുഷ്താഖ് അഭിപ്രായപ്പെട്ടു.
ധോണിക്കു ഇന്ത്യ വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ബിസിസിഐയ്‌ക്കെതിരേ ശക്തമായ വിമര്‍ശനമാണുയരുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ുഷ്താഖിനുമുള്ളത്. ധോണിയെപ്പോലെ മഹാനായ ഒരു താരത്തോട് ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിസിസിഐയുടെ പരാജയം
പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ താന്‍ എല്ലായ്‌പ്പോഴും പറയാറുള്ളൂ. നെഗറ്റീവ് കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്. പക്ഷെ ധോണിയുടെ കാര്യത്തില്‍ ഇക്കാര്യം പറഞ്ഞേ തീരൂവെന്നാണ് തനിക്കു തോന്നുന്നത്.
ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ബിസിസിഐയുടെ പരാജയം കൂടിയാണ്. ശരിയായ രീതിയിലല്ല അവര്‍ വലിയൊരു താരത്തെ കൈകാര്യം ചെയ്തത്. ധോണിയുടെ വിരമിക്കല്‍ ഈ തരത്തില്‍ സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ലെന്നും മുഷ്താഖ് തന്റെ യൂട്യുബ് ചാനലിലൂടെ പറഞ്ഞു.

ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍
തന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളാണിത്. ലക്ഷക്കണക്കിന് ആരാധകരും ഇതുപോലെയാവും ചിന്തിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ബിസിസിഐയോട് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ ക്ഷമ ചോദിക്കുകയാണ്. പക്ഷെ ധോണിയെ അവര്‍ നല്ല രീതിയില്‍ അല്ല കൈകാര്യം ചെയ്തത് എന്നത് യാഥാര്‍ഥ്യമാണ്. ഇതില്‍ വളരെയധികം വിഷമമുണ്ടെന്നും മുഷ്താഖ് വ്യക്തമാക്കി.
ഭാവി സംരഭങ്ങള്‍ക്കും ഇനിയെന്തു തന്നെ തീരുമാനങ്ങളെുത്താലും ദൈവം ധോണിയെ അനുഗ്രഹിക്കട്ടെ. എന്നാല്‍ ഒരു കാര്യത്തില്‍ തനിക്കു വലിയ പശ്ചാത്താപമുണ്ട്. ധോണിയുടെ ഓരോ ആരാധകനും ഇതേ വിഷമമുണ്ടാവും. ഇന്ത്യക്കു വേണ്ടി ഒരു മല്‍സരത്തില്‍ കളിച്ചതിനു ശേഷം ധോണി വിരമിക്കുകയായിരുന്നെങ്കില്‍ അത് മഹത്തായ അനുഭവം ആവുമായിരുന്നുവെന്നും മുഷ്താഖ് അഭിപ്രായപ്പെട്ടു.

വിടവാങ്ങല്‍ മല്‍സരം
ധോണിക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്കമാക്കിയത്. ഈ സീസണിലെ ഐപിഎല്ലിനിടെ ഇതേക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. കിവീസിനോട് തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയായിരുന്നു.
യുഎഇയില്‍ സപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരിക്കും ഇനി ധോണിയെ ആരാധകര്‍ കാണുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications