Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കാര്യവട്ടത്തു കളിയില്ല! വേദികള്‍ മാറ്റി ബിസിസിഐ- ആറു മല്‍സരങ്ങള്‍ ഇനി രണ്ടിടത്തു മാത്രം

1
BCCI Announces Revised Venues For West Indies Series in February

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളുടെ വേദികളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബിസിസിഐ. വിന്‍ഡീസുമായി മുന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. നേരത്തേ ഈ മല്‍സരങ്ങള്‍ ആറു വ്യത്യസ്ത വേദികളിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതുക്കി ഷെഡ്യൂള്‍ പ്രകാരം ആറു മല്‍സരങ്ങള്‍ രണ്ടിടത്തായി നടത്തും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ എന്നിവയാണ് ഈ വേദികള്‍. ഏകദിന പരമ്പര അഹമ്മദാബാദിലും ടി20 പരമ്പര കൊല്‍ക്കത്തയിലുമായിരിക്കും.

നേരത്തേ പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച് ആദ്യത്തെ ഏകദിനം ഫെബ്രുവരി ആറിന് അഹമ്മദാബാദിലായിരുന്നു. രണ്ടാം ഏകതിനം ഒമ്പതിന് ജയ്പൂരിലും മൂന്നാമത്തേത് 12ന് കൊല്‍ക്കത്തയിലുമായിരുന്നു. ടി20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും നടക്കാനിരുന്നതായിരുന്നു. ടി20 പരമ്പരയില്‍ ഫെബ്രുവരി 20ന് നടക്കുന്ന അവസാനത്തെ മല്‍സരത്തിനായിരുന്നു കേരളം വേദിയാവേണ്ടിയിരുന്നത്. പക്ഷെ ബിസിസിഐ വേദികള്‍ പുതുക്കി നിശ്ചയിച്ചതോടെ ഇതു നഷ്ടമായിരിക്കുകയാണ്. ഫെബ്രുവരി 15, 18 തിയ്യതികളില്‍ കട്ടക്ക്, വിശാഖപട്ടണം എന്നീവിടങ്ങളിലായിരുന്നു ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

രാജ്യത്തു കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പരമ്പര രണ്ടിടത്തിലേക്കു ചുരുക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കിയത്. ടീമുകള്‍, മാച്ച് ഒഫീഷ്യലുകള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ എന്നിവരടക്കമുള്ളവര്‍ നിലവിലെ സാഹചര്യത്തില്‍ വ്യത്യസ്ത ഇടങ്ങളിലേക്കു മല്‍സരങ്ങള്‍ക്കായി യാത്ര ചെയ്യുന്നത് മൂലമുള്ള അപകടസാധ്യത ലഘൂകരിക്കുന്നതിനു വേണ്ടിയാണ് പരമ്പര പൂര്‍ണമായും രണ്ടി വേദികളിലേക്കു മാറ്റിയത്. കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ പ്രധാനപ്പെട്ട മൂന്നു ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നേരത്തേ തന്നെ ബിസിസിഐ നീട്ടി വച്ചിരുന്നു. രഞ്ജി ട്രോഫി, സികെ നായുഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് എന്നിവയാണ് അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നത്. മഹാമാരിയെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷവും രഞ്ജി ട്രോഫി നടന്നിരുന്നില്ല. ടൂര്‍ണമെന്റ് റദ്ദാക്കപ്പെടുകയായിരുന്നു.

2

അതേസമയം, ഫെബ്രുവരി ഒന്നിനായിരിക്കും നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കായി വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയിലെത്തുന്നത്. മൂന്നു ദിവസത്തെ ക്വാറന്റീനു ശേഷം നാലിന് ടീം പരിശീലനം ആരംഭിക്കും. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള മെഗാ ലേലം ഫെബ്രുവരി 12, 13 തിയ്യതികളിലായി ബെംഗളൂരുവില്‍ നടക്കാനിരിക്കുകയാണ്. ഇതുമായി ക്ലാഷാവാത്ത വിധത്തിലാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര ബിസിസിഐ ക്രമീകരിച്ചിരിക്കുന്നത്. ആറ്, ഒമ്പത്, 11 തിയ്യതികളിലെ ഏകതിനങ്ങള്‍ക്കു ശേഷം 16നാണ് ടി20 പരമ്പരയാരംഭിക്കുന്നത്.

ഐപിഎല്ലിന്‍െ 15ാം സീസണില്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ മൂന്നു വേദികളിലായിട്ടായിരിക്കും മല്‍സരങ്ങള്‍. സാധാരണയായി ഏപ്രില്‍ രണ്ടിനാണ് ടൂര്‍ണമെന്റ് ആരംഭിക്കാറുള്ളതെങ്കിലും ഇത്തവണ മാര്‍ച്ച് 27ന് ഐപിഎല്‍ തുടങ്ങാനാണ് ബിസിസിഐയുടെ നീക്കം.

Story first published: Sunday, January 23, 2022, 12:09 [IST]
Other articles published on Jan 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+