Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കാണികള്‍ക്കു ചെന്നൈയിലും പ്രവേശനം, രണ്ടാം ടെസ്റ്റിന് 50 ശതമാനം കാണികളെത്തും

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം. നേരത്തേ അഹമ്മദാബാദ് വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ടെസ്റ്റില്‍ പകുതി കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഒരു മുതിര്‍ന്ന ഒഫീഷ്യലാണ് ഇക്കാര്യം പിടിഐയെ അറിയിച്ചത്.

1

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം കായിക മല്‍സരങ്ങള്‍ നടക്കുന്ന വേദികളിലേക്കു കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് കാണികളെ അനുവദിക്കാന്‍ ധാരണയായത്. ബിസിസിഐയുമായി ഞങ്ങള്‍ ഇതേക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ 50 ശതമാനം കാണികളെ അനുവദിക്കാമെന്ന തീരുമാനത്തിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരുന്നു അന്തിമ തീരുമാനം കൈക്കൊണ്ടത്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് കാണികളെ പ്രവേശിപ്പിക്കുകയെന്നും ഒഫീഷ്യല്‍ വിശദമാക്കി.

50,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയം. ഈ മാസം 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റും ഇവിടെ തന്നെയാണ്. എന്നാല്‍ ആദ്യ ടെസ്റ്റ് അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. രണ്ടു ടെസ്റ്റുകളിലും മീഡിയയെ പ്രസ് ബോക്‌സില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്താസമ്മേളനം മുമ്പത്തേതു പോലെ തന്നെ വിര്‍ച്വലായി തന്നെയായിരിക്കും.

ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കും കാണികളെ പ്രവേശിപ്പിക്കേണ്ടെന്നായിരുന്നു നേരത്ത ബിസിസിഐയും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതോടെ രണ്ടാം ടെസ്റ്റ് കാണികള്‍ക്കായി തുറന്നു കൊടുക്കാന്‍ ധാരണയാവുകയായിരുന്നു.

Story first published: Tuesday, February 2, 2021, 11:56 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+