For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: ധോണിയില്ലാത്ത ഇന്ത്യ!! എല്ലാം തീരുമാനിച്ചു... വെളിപ്പെടുത്തി ബാറ്റിങ് കോച്ച്

വിക്രം റാത്തോഡാണ് ഇക്കാര്യം പറഞ്ഞത്

We have identified the core of players for T20 World Cup: India batting coach Vikram Rathour

ഹാമില്‍റ്റണ്‍: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ടീമില്‍ ഇടമുണ്ടാവാന്‍ സാധ്യതയില്ലെന്നു തന്നെയാണ് റാത്തോഡിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്നതിനെക്കുറിച്ച് തീരുമാനമെടുത്തു കഴിഞ്ഞെന്നു റാത്തോഡ് പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20 മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

dhoni

ലോകകപ്പിനു തൊട്ടുമുമ്പ് വരെ ചില പരീക്ഷണങ്ങള്‍ തുടരുക തന്നെ ചെയ്യും. എന്നാല്‍ തന്നെ സംബന്ധിച്ചും, ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചും ലോകകപ്പില്‍ ആരൊക്കെയുണ്ടാവണമെന്ന കാര്യത്തില്‍ ധാരണയായിക്കഴിഞ്ഞു. എങ്ങനെയായിരിക്കും ലോകകപ്പിനുള്ള ടീമെന്നു ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. പരിക്കോ, അല്ലെങ്കില്‍ മോശം ഫോമോ ഉണ്ടായാല്‍ മാത്രമേ ഇനി ടീമില്‍ എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യതയുള്ളൂ. ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവുമെന്നു താന്‍ കരുതുന്നില്ലെന്നും റാത്തോഡ് വിശദമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീട് നടന്ന പരമ്പരകളില്‍ നിന്നും അദ്ദേഹം സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചു കൊണ്ടായിരിക്കും ക്രിക്കറ്റിലേക്കു ധോണിയുടെ മടങ്ങിവരവ്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ധോണിയെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നു നേരത്തേ മുഖ്യ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം ഫോം ധോണിയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു.

rahul

എന്നാല്‍ പന്തിനെ മറികടന്ന് ലോകേഷ് രാഹുല്‍ ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തക്കു വന്നത് ധോണിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. രാഹുലിന്റെ മികച്ച പ്രകടനം പന്തിനു ടീമില്‍ സ്ഥാനം നഷ്ടമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ രാഹുലും പന്തും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി പോരടിക്കവെ ധോണിക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവാന്‍ സാധ്യത കുറവാണ്.

Story first published: Tuesday, January 28, 2020, 13:07 [IST]
Other articles published on Jan 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+