Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൗണ്ടില്‍ കലിപ്പുകാണിച്ച ഷാക്വിബിന് പണി കിട്ടി, നാലു മല്‍സരങ്ങളില്‍ വിലക്ക്!

ധാക്ക പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിനിടെ കലിപ്പുകാണിച്ച് അപമര്യാദയായി പെരുമാറിയ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനു പണികിട്ടി. നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു വിലക്കേര്‍പ്പെടുത്തി. അബാഹാനി യുനൈറ്റഡിനെതിരായ മല്‍സരത്തിലായിരുന്നു മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയായ ഷാക്വിബിന്റെ പരിധിവിട്ടുള്ള പെരുമാറ്റം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും പല മുന്‍ താരങ്ങളും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തു വരികയും ചെയ്തിരുന്നു. വീരേന്ദര്‍ സെവാഗ്, വെങ്കടേഷ് പ്രസാദ്, ഓസ്‌ട്രേലിയയുടെ മുന്‍ വനിതാ താരം ലിസ സ്തലേക്കര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

1

സംഭവത്തിനു ശേഷം ഷാക്വിബ് ട്വിറ്ററിലൂടെ മാപ്പുപറഞ്ഞിരുന്നെങ്കിലും താരത്തിനെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ടീമുകള്‍, മാനേജ്‌മെന്റ്, സംഘാടകസമിതി എന്നിവരോടും മാപ്പുപറഞ്ഞ ഷാക്വിബ് ഭാവിയില്‍ ഇതു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഷാക്വിബിന്റെ വിലക്കിനെക്കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ മുഹമ്മദ്ദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മല്‍സരശേഷം അംപയര്‍മാര്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി. ഇതോടെ ടൂര്‍ണമെന്റിലെ എട്ടു മുതല്‍ 11 വരെയുള്ള റൗണ്ടുകളില്‍ ഷാക്വിബിനു പുറത്തിരിക്കേണ്ടി വരും. ഡിപിഎല്ലിനെ നിയമത്തിലേക്കു വരികയാണെങ്കില്‍ ലെവല്‍ ത്രീ രണ്ടു തവണ അദ്ദേഹം ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

2

ക്രിക്കറ്റില്‍ നേരത്തേ വലിയൊരു വിലക്ക് നേരിട്ടിട്ടുള്ള താരമാണ് 34കാരനായ ഷാക്വിബ്. വാതുവയ്പ്പുകാര്‍ തന്നെ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന്റെ പേരില്‍ ഒരു വര്‍ഷത്തേക്കു ഐസിസിയും ബിസിബിയും അദ്ദേഹത്തെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിലക്കിയിരുന്നു. ഐപിഎല്ലിന്റെ 14ാം സീസണില്‍ ഷാക്വിബ് കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു.

സ്‌പോര്‍ട്ടിങ് ക്ലബ്ബും അബഹാനി ലിമിറ്റഡും തമ്മിലുള്ള 40ാമത്തെ മല്‍സരത്തിനിടെയായിരുന്നു സംഭവങ്ങള്‍. അംപയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി ഷാക്വിബ് നിയന്ത്രണം വിട്ടു പെരുമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. ബൗള്‍ ചെയ്ത ശേഷം എതിര്‍ ടീം താരമായ മുഷ്ഫിഖുര്‍ റഹീമിനെതിരേ ഷാക്വിബ് എല്‍ബിഡബ്ല്യുവിനു വേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. തുടര്‍ന്നാണ് നിയന്ത്രണം വിട്ട അദ്ദേഹം അംപയര്‍ക്ക് അരികിലുണ്ടായിരുന്ന സ്റ്റംപുകള്‍ക്കു നേരെ ശക്തിയായി ചവിട്ടിയത്.

3

ഈ കളിക്കിടെ തന്നെ അംപയറോടു വീണ്ടുമൊരു രോഷപ്രകടനം കൂടി ഷാക്വിബ് നടത്തി. ഫീല്‍ഡ് ചെയ്യവെ അംപയര്‍ക്കു നേരെ ഓടിയടുത്ത ഷാക്വിബ് നോണ്‍സ്‌ട്രൈക്കിങ് എന്‍ഡിലെ മൂന്നു സ്റ്റംപുകളും വലിച്ചൂരി ശക്തിയായി നിലത്തടിക്കുകയായിരുന്നു. തുടര്‍ന്നു അംപയറുമായി താരം കയര്‍ത്തു സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Story first published: Saturday, June 12, 2021, 17:27 [IST]
Other articles published on Jun 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+