ബംഗ്ലാ കടുവകളിറങ്ങി... ഇന്ത്യ പിടിക്കാന്‍ ബംഗ്ലാദേശ് എത്തി, ആദ്യ ടി20 ദില്ലിയില്‍
ദില്ലി: ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ദില്ലിയിലെത്തി. ബുധനാഴ്ചയാണ് ബംഗ്ലാ കടുവകള്‍ ദില്ലിയില്‍ വിമാനമിറങ്ങിയത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും രണ്ടു ടെസ്റ്റുകളുടെ പരമ്പരയുമാണ് അവര്‍ ഇന്ത്യയില്‍ കളിക്കുക. കഴിഞ്ഞ ദിവസം ഐസിസിയുടെ വിലക്ക് ലഭിച്ചതിനാല്‍ സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനില്ലാതെയാണ് ബംഗ്ലാദേശ് ഇന്ത്യ പിടിക്കാനെത്തിയത്. ടി20 പരമ്പരയില്‍ മഹമ്മൂദുള്ളയും ടെസ്റ്റ് പരമ്പരയില്‍ മൊമിനുല്‍ ഹഖുമാണ് സന്ദര്‍ശകരെ നയിക്കുക.

ടി20 പരമ്പരയോടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനു തുടക്കം. മൂന്നു കളികളുള്‍പ്പെട്ട പരമ്പരയിലെ ആദ്യ മല്‍സരം ഞായറാഴ്ച ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും. ടീമിന്റെ തുറുപ്പുചീട്ടായ ഷാക്വിബിന്റെ അഭാവം എങ്ങനെ മറികടക്കുമെന്നതാണ് ബംഗ്ലാദേശ് നേരിടുന്ന പ്രധാന വെല്ലുവിളി.
ഷാക്വിബിനു പകരം ഇടംകൈയന്‍ സ്പിന്നര്‍ തെയ്ജുല്‍ ഇസ്ലാമിനെയാണ് ബംഗ്ലാദേശിന്റെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷമാദ്യം സിംബാബ്‌വെയ്‌ക്കെതിരേയാണ് തെയ്ജുല്‍ ബംഗ്ലാദേശിനായി അരങ്ങേറിയത്. ടീമില്‍ നിന്നു പിന്മാറിയ തമീം ഇഖ്ബാല്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കു പകരം മുഹമ്മദ് മിഥുന്‍, ഇംറുല്‍ ഖയസ് എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്. ഭാര്യയുടെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് തമീം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. എന്നാല്‍ പരിക്കു കാരണമാണ് സെയ്ഫുദ്ദീന് പരമ്പര നഷ്ടമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications