T20 World Cup 2022: 'നിരാശപ്പെടാന്‍ തയ്യാറായിക്കോ!', ഇന്ത്യക്ക് ഷക്കീബിന്റെ മുന്നറിയിപ്പ്

അഡലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ സെമി പ്രതീക്ഷ കാക്കാന്‍ നാളെ ബംഗ്ലാദേശിനെതിരേ ഇന്ത്യ ഇറങ്ങുകയാണ്. ആദ്യ മത്സരത്തില്‍ കരുത്തരായ പാകിസ്താനെതിരേ ഇന്ത്യ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ജയിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരേ 56 റണ്‍സിന്റെ ആധികാരിക വിജയമാണ് നേടിയെടുത്തത്. എന്നാല്‍ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഇനി രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. നാളെ ബംഗ്ലാദേശിനെതിരായ മത്സരവും ആറാം തീയ്യതി സിംബാബ് വെക്കെതിരേയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍. രണ്ട് ടീമും ഇന്ത്യയെക്കാള്‍ ദുര്‍ബലരാണെങ്കിലും അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ പോലും ഇന്ത്യയുടെ സെമി സാധ്യതകളെ അത് ബാധിക്കും. ഇപ്പോഴിതാ ബംഗ്ലാദേശിനേതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍.

ഇന്ത്യയെ നിരാശപ്പെടുത്താന്‍ ശ്രമിക്കും
മികച്ചൊരു മത്സരമായിരിക്കുമെന്നാണ് കരുതുന്നത്. വാര്‍ത്തകളിലും കണക്കുകളിലും ഇന്ത്യയാണ് ഈ മത്സരത്തിലെ ഫേവറേറ്റുകള്‍. അവര്‍ ലോകകപ്പടിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇവിടെ എത്തിയിരിക്കുന്നത്. സാഹചര്യം നിങ്ങള്‍ക്ക് മനസിലാവും. ഇന്ത്യക്കെതിരേ ജയിച്ചാല്‍ ഇന്ത്യക്കത് വലിയ നിരാശയാവും. ഇന്ത്യയെ പരമാവധി നിരാശപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും - ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞു. ടസ്‌കിന്‍ അഹമ്മദ് പേസ് നിരയില്‍ മികവ് കാട്ടുമ്പോഴും ബംഗ്ലാദേശിന്റെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരുന്നില്ല. ഇന്ത്യയെ നിരാശപ്പെടുത്തിയ ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കണം.
Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

സൂര്യകുമാറിന് പ്രശംസ
ഇന്ത്യയുടെ ഗെയിം ചെയിഞ്ചര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ യാദവിനെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായാണ്് ഷക്കീബ് അല്‍ ഹസന്‍ വിശേഷിപ്പിച്ചത്. 'ഇന്ത്യക്കായി മികച്ച പ്രകടനം തന്നെ സൂര്യകുമാര്‍ യാദവ് കാഴ്ചവെക്കുന്നുണ്ട്.
അവസാന വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. ഇന്ത്യക്കൊപ്പം ഒന്ന് രണ്ട് ലോകോത്തര താരങ്ങളാണുള്ളത്. എവിടെയൊക്കെ ആരെയൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നത് സംബന്ധിച്ച് തന്ത്രം ഞങ്ങള്‍ ടീം മീറ്റിങ്ങില്‍ മെനയുന്നുണ്ട്. ഞങ്ങള്‍ക്ക് ജയിക്കണമെങ്കില്‍ എല്ലാ മേഖലയും ഒത്തൊരുമിച്ച് മുന്നോട്ട് പോകേണ്ടതായുണ്ട്'- ഷക്കീബ് അല്‍ ഹസന്‍ പറഞ്ഞു.

ഇന്ത്യ ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം
ഇന്ത്യ ബാറ്റിങ്ങില്‍ ഇനിയും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്. ഇത് ബംഗ്ലാദേശിനെതിരേ ആവര്‍ത്തിക്കാതെ നോക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ഓപ്പണിങ് ക്ലിക്കാവുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് വലിയ നേട്ടമുണ്ടാക്കുന്നില്ല. ന്യൂബോളില്‍ ടസ്‌കിന്റെ മികവിനെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എങ്ങനെ മറികടക്കുമെന്നത് വളരെ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications