ഇന്ത്യ vs ബംഗ്ലാദേശ്: ഇന്ത്യയിലെത്തും മുമ്പ് ബംഗ്ലാദേശിന് ആദ്യ തിരിച്ചടി, ഓള്‍റൗണ്ടര്‍ പുറത്ത്
ധാക്ക: ഇന്ത്യന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ബംഗ്ലാദേശ് ടീമിന് തിരിച്ചടിയായി യുവ ഓള്‍റൗണ്ടര്‍ മുഹമ്മദ് സെയ്ഫുദ്ദീന് പരിക്ക്. ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നു താരം പിന്‍മാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് സെയ്ഫുദ്ദീന്‍ ഇന്ത്യയിലേക്കില്ലെന്നു അറിയിച്ചിരിക്കുന്നത്.

പുറംഭാഗത്തേറ്റ പരിക്ക് ഭേദമാവാത്തതിനാല്‍ സെയ്ഫുദ്ദീന് ഇന്ത്യന്‍ പര്യടനത്തില്‍ വിശ്രമം നല്‍കിയിരിക്കുകയാണെന്നു ബംഗ്ലാദേശ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റായ ജൂലിയന്‍ കലെഫാറ്റോ വ്യക്തമാക്കി. വിശ്രമത്തിലൂടെ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായി തിരിച്ചുവരാന്‍ സെയ്ഫുദ്ദീന് സമയം നല്‍കേണ്ടതുണ്ട്. വരാനിരിക്കുന്ന ആഴ്ചകൡ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ സംഘം വിലയിരുത്തുമെന്നും അവര്‍ വിശദമാക്കി.
ബംഗ്ലാദേശ് ടീമിന്റെ ഇന്ത്യന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു. ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസനു കീഴില്‍ സീനിയര്‍ ടീമിലെ താരങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. വിവിധ ആവശ്യങ്ങളുന്നയിച്ച് താരങ്ങള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പായതോടെയാണ് പരമ്പര നടക്കുമെന്നുറപ്പായത്. മൂന്നു ടി20കളും രണ്ടു ടെസ്റ്റുകളുമുള്‍പ്പെട്ടതാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം. നവംബര്‍ മൂന്നിന് നടക്കുന്ന ആദ്യ ടി20യോടെയാണ് ബംഗ്ലാ കടുവകളുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications