For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാ കടുവകള്‍, പൂച്ചകളാവില്ല... ടി20യില്‍ ഇന്ത്യ ഭയക്കണം, മുന്നറിയിപ്പുമായി ലക്ഷ്മണ്‍

മൂന്നു ടി20കളുള്‍പ്പെട്ടതാണ് പരമ്പര

laxman

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ടി20 പരമ്പര സമനിലയിലാക്കുകയും ചെയ്ത ഇന്ത്യയുടെ അടുത്ത എതിരാളികള്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ്. ബംഗ്ലാദേശിനെതിരേ ടി20, ടെസ്റ്റ് പരമ്പരകളാണ് ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത്. നവംബറില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനു തുടക്കം.

ഇതിനിടെ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ടി20 പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം ബംഗ്ലാദേശില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊടിപാറും

പൊടിപാറും

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പര പൊടിപാറുമെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. അനായാസം ജയിച്ചു കയറാമെന്ന് ഇന്ത്യ പ്രതീക്ഷിക്കേണ്ട. വാശിയേറിയ പോരാട്ടം തന്നെ ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടാവും. ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിനേക്കാള്‍ അനുഭവസമ്പത്ത് ബംഗ്ലാദേശിനുണ്ട്. മാത്രമല്ല, ബംഗ്ലാ ടീമിലെ മിക്ക താരങ്ങളും ഇപ്പോള്‍ മികച്ച ഫോമിലുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗ്ലാ ടീം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരെ ഇന്ത്യ നിസാരരായി കാണരുത്. ടി20യില്‍ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനം അവരുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

പരമ്പര അനിശ്ചിതത്വത്തില്‍

പരമ്പര അനിശ്ചിതത്വത്തില്‍

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ദേശീയ ടീം അനിശ്ചിത കാല സമരം ആരംഭിച്ചത് ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇനി കളിക്കാനിറങ്ങൂയെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ടീം.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെ കൊണ്ടുവന്ന നിയമങ്ങളാണ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. 11 ആവശ്യങ്ങളാണ് താരങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതു ബോര്‍ഡ് അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നാണ് നായകന്‍ ഷാക്വിബുല്‍ ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നവംബര്‍ മൂന്ന് മുതല്‍

നവംബര്‍ മൂന്ന് മുതല്‍

നവംബര്‍ മൂന്നിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരം. രണ്ടാം ടി20 നവംബര്‍ ഏഴിനും അവസാനത്തേത് 10നും നടക്കും. ദില്ലി, രാജ്‌കോട്ട്, നാഗ്പൂര്‍ എന്നിവയാണ് ടി20 പരമ്പരയിലെ മല്‍സരവേദികള്‍.
ടി20 പരമ്പരയ്ക്കു ശേഷം രണ്ടു ടെസ്റ്റുകളും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും. ആദ്യ ടെസ്റ്റ് നവംബര്‍ 14 മുതല്‍ ഇന്‍ഡോറിലും രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ കൊല്‍ക്കത്തയിലുമാണ്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പര കൂടിയാണിത്.

Story first published: Wednesday, October 23, 2019, 12:46 [IST]
Other articles published on Oct 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+