ഹെല്‍മറ്റിനകത്ത് പന്ത് കുടുങ്ങി — വട്ടമിട്ട് ഫീല്‍ഡര്‍മാര്‍, കുതറിയോടി ട്രെന്‍ഡ് ബോള്‍ട്ട്
ഗലി: ബാറ്റില്‍ത്തട്ടി പന്ത് ഹെല്‍മറ്റിനകത്ത് കയറിയ നിമിഷം. വല്ലതും സംഭവിച്ചോ എന്നറിയാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ ഓടിയടുത്തപ്പോള്‍ ന്യൂസിലന്റ് താരം ട്രെന്‍ഡ് ബോള്‍ട്ടിനൊരു സംശയം. അവര് പന്ത് ഊരിയെടുത്താന്‍ താന്‍ ഔട്ടാവില്ലേ? പിന്നെ വൈകിയില്ല, ഒരൊറ്റ ശ്രീലങ്കന്‍ ഫീല്‍ഡര്‍ക്കും മുഖംകൊടുക്കാതെ ട്രെന്‍ഡ് ബോള്‍ട്ട് ഒഴിഞ്ഞുമാറി, എന്തു ചെയ്യണമെന്നറിയാതെ. വിക്കറ്റു സാധ്യത മനസിലാക്കിയ ലങ്കന്‍ ഫീല്‍ഡര്‍മാരാവട്ടെ ട്രെന്‍ഡിനെ വട്ടമിട്ടു പിടിക്കാനും ശ്രമിച്ചു.

സംഭവം ഇങ്ങനെ
നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക - ന്യൂസിലാന്റ് ആദ്യ ടെസ്റ്റിലെ രണ്ടാം ദിനമാണ് ക്രിക്കറ്റ് ലോകത്തെ പൊട്ടിച്ചിരിപ്പിച്ച പുതിയ സംഭവം അരങ്ങേറിയത്. 82 ഓവറില്‍ ലങ്കന്‍ സ്പിന്നര്‍ ലസിത് എംബുള്‍ദെനിയയെ സ്വീപ് ഷോട്ടിന് ശ്രമിച്ചതായിരുന്നു ബോള്‍ട്ട്. പക്ഷെ കുത്തിയുയര്‍ന്ന പന്തില്‍ ബോള്‍ട്ടിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ബാറ്റിന്റെ അറ്റത്ത് തട്ടി ഹെല്‍മറ്റിലേക്ക് ചെന്നുകയറി.

അങ്കലാപ്പ്
മുഖത്തിന് സംരക്ഷണമൊരുക്കുന്ന കമ്പികള്‍ക്കിടയിലാണ് പന്ത് കുടുങ്ങിയത്. ഇതോടെ ട്രെന്‍ഡ് ബോള്‍ട്ട് അങ്കലാപ്പിലായി. ലങ്കന്‍ ഫീല്‍ഡര്‍മാര്‍ ചുറ്റിനുംകൂടി പന്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബോള്‍ട്ട് കുതറിയോടി. താന്‍ പുറത്താവുമോ എന്നായിരുന്നു ഈ സമയം ബോള്‍ട്ടിന്റെ അശങ്ക. എന്തായാലും അംപയര്‍മാരടക്കം എല്ലാവരും ചിരി തുടങ്ങിയതോടെ ബോള്‍ട്ടിന് ആശ്വസമായി. ശേഷം പന്തെടുക്കാന്‍ അനുവദിക്കുകയായിരുന്നു താരം.
കോലി- രോഹിത് 'വാര്‍', വ്യത്യാസം ഒന്നു മാത്രം, ആരു നേടും? ഡിസംബറിലറിയാം

ആദ്യ ഇന്നിങ്ങ്സ്
ആദ്യ ഇന്നിങ്ങ്‌സില്‍ 18 റണ്‍സോടെയാണ് ബോള്‍ട്ട് മടങ്ങിയത്. ലങ്കന്‍ താരം സുരങ്ക ലക്മലിനാണ് ബോള്‍ട്ടിന്റെ വിക്കറ്റ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്റ് ആദ്യ ഇന്നിങ്ങ്‌സില്‍ 249 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക, ആഞ്ചലോ മാത്യൂസിന്റെയും കുസാല്‍ പെരേരയുടെയും നേതൃത്വത്തില്‍ മികച്ച തുടക്കം നേടിയെങ്കിലും വൈകാതെ തകര്‍ന്നടിഞ്ഞു.
കോലീ എങ്ങനെ സാധിച്ചു? എന്തൊരു ഷോട്ട്... ഞെട്ടിയത് മറ്റാരുമല്ല, ബാറ്റിങ് ഇതിഹാസം റിച്ചാര്‍ഡ്‌സ്
അഞ്ചു വിക്കറ്റ് നേട്ടം
ന്യൂസിലാന്റ് സ്പിന്നര്‍ അജാസ് പട്ടേലാണ് ശ്രീലങ്കയെ കറക്കി വീഴ്ത്തിയത്. ഗലിയില്‍ അഞ്ചു വിക്കറ്റു നേട്ടം കുറിക്കുന്ന ആദ്യ കിവീസ് താരമാണ് അജാസ്. സ്‌കോര്‍ബോര്‍ഡില്‍ 267 റണ്‍സ് കുറിച്ചപ്പോഴേക്കും ശ്രീലങ്കയുടെ ആദ്യ ഇന്നിങ്ങ്‌സ് അവസാനിച്ചു.
ചിത്രങ്ങൾക്ക് കടപ്പാട്: ട്വിറ്റർ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications