കോലി- രോഹിത് 'വാര്‍', വ്യത്യാസം ഒന്നു മാത്രം, ആരു നേടും? ഡിസംബറിലറിയാം
മുംബൈ: ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കുറച്ചുകാലമായി ഇന്ത്യ കുത്തകയാക്കി വച്ചിരിക്കുകയാണ്. ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് തലപ്പത്തെങ്കില്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് രണ്ടാംസ്ഥാനത്ത്. ഏകദിനത്തില്‍ ടീം ഇന്ത്യ പടയോട്ടം നടത്തുമ്പോള്‍ ബാറ്റിങില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ വിജയത്തില്‍ നിര്‍ണായകമാവാറുണ്ട്.
ഏറ്റവും അവസാനം വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ു സ്വന്തമാക്കിയപ്പോള്‍ ഹീറോയായത് കോലിയായിരുന്നു. രണ്ടു മല്‍സരങ്ങളിലും അദ്ദേഹം സെഞ്ച്വറിയുമായി വിജയത്തിനു ചുക്കാന്‍ പിടിച്ചു. ഈ വര്‍ഷം കോലിയും രോഹിത്തും ഏകദിനത്തില്‍ പ്രകടനം കൊണ്ട് പരസ്പരം മല്‍സരിക്കുകയാണ്. ആരാവും ജേതാവെന്നറിയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.

രോഹിത് തലപ്പത്ത്, കോലി തൊട്ടരികെ
ഏകദിനത്തില്‍ സെഞ്ച്വറി നേട്ടത്തില്‍ കോലിയും രോഹിത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ വര്‍ഷം ആറു സെഞ്ച്വറികളുമായി ഹിറ്റ്മാനാണ് തലപ്പത്ത്. അഞ്ചു സെഞ്ച്വറികളുമായി കോലി തൊട്ടരികിലുണ്ട്.
133 (ഓസ്‌ട്രേലിയ), 122* (ദക്ഷിണാഫ്രിക്ക), 140 (പാകിസ്താന്‍), 102 (ഇംഗ്ലണ്ട്), 104 (ബംഗ്ലാദേശ്), 103 (ശ്രീലങ്ക) എന്നിവയാണ് 2019ല്‍ രോഹിത്തിന്റെ സെഞ്ച്വറികള്‍.
അതേസമയം, 104 (ഓസ്‌ട്രേലിയ), 116 (ഓസ്‌ട്രേലിയ), 123 (ഓസ്‌ട്രേലിയ), 120 (വെസ്റ്റ് ഇന്‍ഡീസ്), 114 (വെസ്റ്റ് ഇന്‍ഡീസ്) എന്നിവയാണ് കോലിയുടെ പ്രകടനങ്ങള്‍.

ഹിറ്റ്മാന് ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി രോഹിത് റെക്കോര്‍ഡിട്ടിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം ഇത്രയും സെഞ്ച്വറികളടിച്ചത്. ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരേയും രോഹിത് സെഞ്ച്വറി തികച്ചിരുന്നു.
അതേസമയം, ഓസ്‌ട്രേലിയക്കെതിരേ മൂന്നു സെഞ്ച്വറികളടിച്ച കോലി വിന്‍ഡീസിനെതിരേ രണ്ടു തവണയും സെഞ്ച്വറി പൂര്‍ത്തിയാക്കിരുന്നു.

അടുത്ത ഏകദിനം
ഏകദിനത്തില്‍ ഈ വര്‍ഷം കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരം ആരെന്ന ചോദ്യത്തിന് അടുത്തൊന്നും ഉത്തരം ലഭിക്കില്ല. കാരണം ഡിസംബറില്‍ മാത്രമേ ഇന്ത്യക്കു ഇനി ഏകദിന മല്‍സരമുള്ളൂ. ഡിസംബര്‍ 15നാണ് കോലിയും സംഘവും അടുത്ത ഏകദിനത്തില്‍ ഇറങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications