ബാബറിനെക്കുറിച്ച് അഫ്രീഡിയുടെ പ്രവചനം... അടുത്തത് അവന്‍ തന്നെ, നിലവില്‍ ഒരാള്‍ മാത്രം
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ അസമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി. ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനുമായ വിരാട് കോലിയുടെ പിന്‍ഗാമിയെന്നു പാക് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്ന താരം കൂടിയാണ് ബാബര്‍.
ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കയ്‌ക്കെിരേ കറാച്ചിയില്‍ നടന്ന ഏകദിനത്തില്‍ സെഞ്ച്വറിയുടെ കണക്കില്‍ കോലിയുടെ ഒരു റെക്കോര്‍ഡ് ബാബര്‍ പഴങ്കഥയാക്കുകയും ചെയ്തിരുന്നു.

ഡബിള്‍ സെഞ്ച്വറി നേടും
ഏകദിനത്തില്‍ പാകിസ്താനു വേണ്ടി ബാബര്‍ ഡബിള്‍ സെഞ്ച്വറി നേടുമെന്നാണ് അഫ്രീഡിയുടെ പ്രവചനം. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശ്രമിക്കണമെന്നാണ് ബാബറിനോടു തനിക്കു പറയാനുള്ളത്. വെറും 50 നേടുന്ന ബാറ്റ്‌സ്മാനായല്ല, മറിച്ച് സെഞ്ച്വറികളും 150ഉം ഡബിള്‍ സെഞ്ച്വറിയുമൊക്കെ നേടാന്‍ ശ്രമിക്കണം. ഇതിനുള്ള പ്രതിഭ നിങ്ങള്‍ക്കുണ്ടെന്നും അഫ്രീഡി ചൂണ്ടിക്കാട്ടി.

ടീമിന്റെ നട്ടെല്ല്
നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് ബാബറെന്നു അഫ്രീഡി വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ കൂടിയാണ് താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പാകിസ്താനു വേണ്ടി ഒരു താരം മാത്രമേ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ളൂ. നിലവില്‍ ടീമിന്റെ ഓപ്പണറായ ഫഖര്‍ സമാനാണ് ഡബിള്‍ സെഞ്ച്വറി ക്ലബ്ബിലെ ഏക അംഗം.

കോലിയുടെ റെക്കോര്‍ഡ് തകര്‍ത്തു
ശ്രീലങ്കയ്‌ക്കെരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ സെഞ്ച്വറിയുമായി പാക് വിജയത്തിനു ചുക്കാന്‍ പിടിച്ചത് ബാബറായിരുന്നു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ച്വറികള്‍ നേടിയ മൂന്നാമത്തെ താരമെന്ന കോലിയുടെ റെക്കോര്‍ഡ് താരം തിരുത്തുകയായിരുന്നു.
നിലവില്‍ പാക് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ബാബര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications