Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബര്‍ അസം കോലിയേക്കാള്‍ മികച്ചവനോ?; പാക്കിസ്ഥാന്‍ കോച്ച് പറയുന്നത്

വിരാട് കോലിയെക്കാൾ മികച്ച താരമാണ് ബാബർ അസം | Oneindia Malayalam

ജോഹന്നസ്ബര്‍ഗ്: പാക്കിസ്ഥാന്റെ വിരാട് കോലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവതാരം ബാബര്‍ അസം സൗത്ത് ആഫ്രിക്കയില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ താരത്തെ പുകഴ്ത്തി പരിശീലകന്‍ മിക്കി ആര്‍തര്‍. കോലിയുടെ ശൈലിയില്‍ ബാറ്റ് വീശുന്ന ബാബര്‍ അസം സമീപ നാളുകളില്‍തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തെ മികച്ച അഞ്ചു താരങ്ങളിലൊരാളാകുമെന്ന് ആര്‍തര്‍ പറഞ്ഞു.
വീണ്ടും സമനില, ലിവര്‍പൂളിന്റെ കിരീടപ്രതീക്ഷകള്‍ക്കു തിരിച്ചടി... കിരീടപ്പോര് മുറുകും
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ അസം 58 പന്തില്‍ 90 റണ്‍സെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്‍ താരത്തെക്കുറിച്ച് വാചാലനായത്. താന്‍ ഈ കളിക്കാരനെക്കുറിച്ച് രണ്ട് വര്‍ഷം മുന്‍പേ പറഞ്ഞിരുന്നതാണെന്ന് ആര്‍തര്‍ ചൂണ്ടിക്കാട്ടി. ഓരോ മത്സരം കഴിയുന്തോറും അസം മെച്ചപ്പെട്ടുവരികയാണ്. കോലിയേക്കാള്‍ മികച്ചവനാകുമെന്ന് താന്‍ അന്നേ പറഞ്ഞതാണന്നും പരിശീലകന്‍ വ്യക്തമാക്കി.

mickeyarthur

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 221 റണ്‍സാണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. അഞ്ച് ഏകദിനങ്ങില്‍ 195 റണ്‍സും രണ്ട് ടി20 മത്സരങ്ങളില്‍നിന്നായി 128 റണ്‍സും താരം സ്‌കോര്‍ ചെയ്തു. അസം മികച്ച താരമാണെന്ന് കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് ആര്‍തര്‍ പറഞ്ഞു. വരും നാളുകളില്‍ ബാബര്‍ ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനാകും. അതിനുള്ള കഴിവും ശാരീരികക്ഷമതയും താരത്തിനുണ്ട്. ബാബറിന്റെ കളി കാണാനിരിക്കുന്നതേയുള്ളൂവെന്നും കോച്ച് പുകഴ്ത്തി.

Story first published: Tuesday, February 5, 2019, 10:06 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+