Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും സമനില, ലിവര്‍പൂളിന്റെ കിരീടപ്രതീക്ഷകള്‍ക്കു തിരിച്ചടി... കിരീടപ്പോര് മുറുകും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ കിരീടപ്രതീക്ഷകള്‍ക്കു വീണ്ടും തിരിച്ചടി. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും റെഡ്‌സിന് സമനില വഴങ്ങേണ്ടിവന്നു. വെസ്റ്റ്ഹാം യുനൈറ്റഡാണ് അവരുട മൈതാനത്ത് ലിവര്‍പൂളിനെ 1-1നു പിടിച്ചുനിര്‍ത്തിയത്. തൊട്ടുമുമ്പത്തെ കളിയില്‍ ലെസ്റ്റര്‍ സിറ്റിയുമായും 1-1ന്റെ സമനില വഴങ്ങേണ്ടിവന്നതിനാല്‍ വെസ്റ്റ്ഹാമിനെിരേ ലിവര്‍പൂളിനു ജയം അനിവാര്യമായിരുന്നു.

1

പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം അഞ്ചു പോയിന്റാക്കി ഉയര്‍ത്താനുള്ള അവസരമാണ് ലിവര്‍പൂള്‍ നഷ്ടപ്പെടുത്തിയത്. ഇപ്പോള്‍ ഇരുടീമുകളും തമ്മില്‍ മൂന്നു പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. ബുധനാഴ്ച നടക്കുന്ന അടുത്ത കളിയില്‍ എവേര്‍ട്ടനെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിനെ മറികടന്ന് ലീഗില്‍ തലപ്പത്തെത്താന്‍ സിറ്റിക്കാവും. കാരണം ഗോള്‍ ശരാശരിയില്‍ സിറ്റിക്കാണ് ഇപ്പോള്‍ മുന്‍തൂക്കം.

വെസ്റ്റ്ഹാമിനെതിരേ 22ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഗോളില്‍ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആറു മിനിറ്റിനുള്ളില്‍ മൈക്കല്‍ അന്റോണിയോയുടെ ഗോളില്‍ വെസ്റ്റ്ഹാം സമനില പിടിച്ചുവാങ്ങി. കളിയില്‍ ഭാഗ്യം കൊണ്ടാണ് ലിവര്‍പൂള്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത്. ഒന്നാംപകുതിക്ക് തൊട്ടുമുമ്പ് ലീഡ് നേടാനുള്ള തുറന്ന അവസരം വെസ്റ്റ്ഹാം നഷ്ടപ്പെടുത്തി. കൂടാതെ മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍ണാണ്ടസും രണ്ടു മികച്ച ഗോളവസരങ്ങള്‍ പാഴാക്കി.

Story first published: Tuesday, February 5, 2019, 9:36 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+