For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ ബദോനി!! 19 സിക്‌സ്, 165 റണ്‍സ്.. ശ്രേയസിന്റെ റെക്കോര്‍ഡ് വീണു, ഐപിഎല്ലില്‍ എവിടേക്ക്?

ഐപിഎല്ലിന്റെ മെഗാ താരലേലം വരാനിരിക്കവെ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് യുവതാരം ആയുഷ് ബദോനി. ഡല്‍ഹി ടി20 ലീഗില്‍ കളിക്കവെയാണ് ബാറ്റിങില്‍ താരം കൊടുങ്കാറ്റായി മാറിയത്. നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സുമായുള്ള മല്‍സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനു വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ ബദോനി കത്തിക്കയറിയത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ ബദോനി വെറും 55 ബോളില്‍ വാരിക്കൂട്ടിയത് 165 റണ്‍സാണ്. 19 സിക്‌സറുകളും എട്ടു ഫോറുകളും ഇതിലുള്‍പ്പെടും. 300 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് ബദോനി ബാറ്റ് വീശിയത്. ബദോനിക്കൊപ്പം ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയും ടീമിനു വേണ്ടി സെഞ്ച്വറിയോടെ കസറി. 50 ബോളില്‍ 10 വീതം ഫോറും സിക്‌സറുമടക്കം താരം നേടിയത് 120 റണ്‍സാണ്.

AYUSH BADONI

ശ്രേയസുടെ റെക്കോര്‍ഡ് പഴങ്കഥ

സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ് ഈ മല്‍സരത്തില്‍ ആയുഷ് ബദോനി പഴങ്കഥയാക്കിയത്. ടി20യില്‍ നേരത്തേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ശ്രേയസിന്റെ പേരിലായിരുന്നു. 2019ല്‍ അസമുമായുള്ള ടി20യില്‍ മുംബൈയ്ക്കായി ശ്രേയസ് നേടിയത് 147 റണ്‍സായിരുന്നു.

അന്നു 55 ബോളില്‍ 15 സിക്‌സറും ഏഴു ഫോറുമടക്കമാണ് ശ്രേയസ് 147 റണ്‍സെടുത്തത്. ഈ റെക്കോര്‍ഡാണ് അഞ്ചു വര്‍ഷത്തിനു ശേഷം ബദോനി ഇപ്പോള്‍ പഴങ്കഥയാക്കിയത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ള താരം പുനീത് ബിഷ്താണ്. 2021ല്‍ മിസോറാമിനെതിരേ മേഘാലയക്കു വേണ്ടി 51 ബോളില്‍ പുറത്താവാതെ താരം നേടിയത് 146 റണ്‍സാണ്.

വമ്പന്‍ കൂട്ടുകെട്ട്

ടി20യിലെ റെക്കാര്‍ഡ് സ്‌കോറിലേക്കുള്ള കുതിപ്പില്‍ വമ്പന്‍ കൂട്ടുകെട്ടില്‍ പങ്കാളിയാവാനും ആയുഷ് ബദോനിക്കു സാധിച്ചു. രണ്ടാം വിക്കറ്റില്‍ പ്രിയാന്‍ഷ് റാണയ്‌ക്കൊപ്പം 286 റണ്‍സാണ് അദ്ദേഹം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഓപ്പണറായ സാര്‍ഥക് റേയെ (11) തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷമായിരുന്നു ആര്യയെ കൂട്ടുപിടിച്ച് ബദോനി വലിയ കൂട്ടുകെട്ടുണ്ടാക്കിയത്.

ഇതോടെ നിശ്ചിത 20 ഓവറില്‍ ടീം അഞ്ചു വിക്കറ്റിനു 308 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ടി20യുടെ ചരിത്രത്തിലെ എക്കാലത്തെും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്. മംഗോളിയക്കെതിരേ നേപ്പാള്‍ നേടിയ മൂന്നു വിക്കറ്റിന് 314 റണ്‍സാണ് ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍.

ബദോനിയെ എല്‍എസ്ജി കൈവിടുമോ?

ഈ മല്‍സരത്തിലെ ഗംഭീര പ്രകടനത്തോടെ ഐപിഎല്ലിന്റെ അടുത്ത സീസണിലും ആയുഷ് ബദോനിയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ ഇന്നിങ്‌സിനു ശേഷം തീര്‍ച്ചയായും താരത്തെ നിലനിര്‍ത്താന്‍ തന്നെയായിരിക്കും എല്‍എസ്ജി ആഗ്രഹിക്കുകയെന്നുറപ്പാണ്.

2022 മുതല്‍ എല്‍എസ്ജിയുടെ ഭാഗമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ബദോനി. അവര്‍ക്കായി 42 മല്‍സരങ്ങളില്‍ നിന്നും 134.04 സ്‌ട്രൈക്ക് റേറ്റില്‍ 634 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയാണിത്.

Story first published: Saturday, August 31, 2024, 17:30 [IST]
Other articles published on Aug 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+