Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടി20: ഓസീസ് ടീമിനും ഫിഞ്ചിനും കിട്ടിയത് എട്ടിന്റെ പണി!! പിഴയടക്കണം, ഇതാണ് കാരണം

സിഡ്‌നി: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുന്ന ഓസ്‌ട്രേലിയന്‍ ടീമിനും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനും തിരിച്ചടി. ടീമിനും ഫിഞ്ചിനും പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി. ആദ്യ മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ശിക്ഷാ നടപടി. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ഓസീസ് ടീം ബൗള്‍ ചെയ്തതെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജെഫ് ക്രോ അധ്യക്ഷനായ ഐസിസിയുടെ എലൈറ്റ് മാച്ച് റഫറിമാരുടെ പാനല്‍ പിഴ ചുമത്തിയത്. മഴ തടസ്സപ്പെടുത്തിയ ആദ്യ മല്‍സരത്തില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിന് ഓസ്‌ട്രേലി ജയിച്ചിരുന്നു.

1

ഓസ്‌ട്രേലിയന്‍ ടീമിലെ താരങ്ങള്‍ക്കു മാച്ച് ഫീയുടെ 10 ശതമാനവും ക്യാപ്റ്റന്‍ ഫിഞ്ചിന് മാച്ച് ഫീയുടെ 20 ശതമാനവുമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇനി 12 മാസത്തിനിടെ വീണ്ടും സമാനമായൊരു പിഴവ് ടി20യില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് ഫിഞ്ചിനെ സസ്‌പെന്‍ഷനിലേക്കു നയിച്ചേക്കും.

ആദ്യ ടി20യില്‍ തെറ്റ് പറ്റിയതായി ഫിഞ്ച് തന്നെ സമ്മതിച്ചതായും പിഴ അടയ്ക്കാമെന്നും അറിയിച്ചതിനാല്‍ വാദം കേള്‍ക്കേണ്ട കാര്യമില്ലെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് ലീഡ് ചെയ്യുകയാണ്. മെല്‍ബണില്‍ നടന്ന രണ്ടാമത്തെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഓസീസ് ടീമിന്റെ ഇന്നിങ്‌സ് കഴിയുന്നതിന് ഒരോവര്‍ മുമ്പാണ് മഴ കളി തട്ടിയെടുതത്തത്.

Story first published: Saturday, November 24, 2018, 9:04 [IST]
Other articles published on Nov 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+