For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ലിയോണ്‍ രോഹിത്തിന്റെ 'പേടിസ്വപ്‌നം', റബാദയെ പിന്നിലാക്കി- റെക്കോര്‍ഡ്

ഗാബ ടെസ്റ്റില്‍ രോഹിത്തിനെ പുറത്താക്കിയത് ലിയോണായിരുന്നു

ബ്രിസ്ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വെടിക്കെട്ട് താരവും ഓപ്പണറുമായ രോഹിത് ശര്‍മയുടെ പുതിയ പേടിസ്വപ്‌നമായി തീര്‍ന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍. ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ രോഹിത്തിനെ പുറത്താക്കിതയ് ലിയോണായിരുന്നു. വമ്പന്‍ ഷോട്ടിനായി ശ്രമിച്ച ഹിറ്റ്മാനെ മിച്ചെല്‍ സ്റ്റാര്‍ക്ക് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 74 ബോളില്‍ ആറു ബൗണ്ടറികളുടെ അകമ്പടിയോടെ 44 റണ്‍സാണ് അദ്ദേഹം നേടിയത്.

1

ഇതോടെ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ലിയോണ്‍. ആറാം തവണയാണ് അദ്ദേഹം രോഹിത്തിന്റെ വിക്കറ്റെടുത്തത്. ടെസ്റ്റില്‍ ഏറ്റവുമധികം തവണ ഹിറ്റ്മാനെ പുറത്താക്കിയ ബൗളറായി ഇതോടെ അദ്ദേഹം മാറി. ഗാബ ടെസ്റ്റിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ലിയോണ്‍. റബാദ അഞ്ചു തവണ രോഹിത്തിന്റെ ഇന്നിങ്‌സിനു തിരശീയിട്ടിരുന്നു. 204 ബോളുകളിലാണ് റബാദ ഹിറ്റ്മാനെ അഞ്ചു തവണ പുറത്താക്കിയത്. എന്നാല്‍ 258 ബോളുകളിലാണ് ലിയോണ്‍ ആറു തവണ അദ്ദേഹത്തെ പവലിയനിലേക്കയച്ചത്. ടെസ്റ്റില്‍ രോഹിത്തിനെ കൂടുതല്‍ തവണ ഔട്ടാക്കിയിട്ടുള്ള മൂന്നാമത്തെ ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ വെര്‍ണോണ്‍ ഫിലാന്‍ഡറാണ്. 131 ബോളുകളില്‍ മൂന്നു തവണയാണ് അദ്ദേഹം ഇന്ത്യന്‍ ഓപ്പണറെ മടക്കിയത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്നാമിന്നിങ്‌സിലാണ് മികച്ച തുടക്കം ലഭിച്ച ശേഷം രോഹിത് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നേരത്തേ സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റിലും അദ്ദേഹം രണ്ടിന്നിങ്‌സിലും സമാനമായ രീതിയിലാണ് പുറത്തായത്. രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി തികച്ച ശേഷമായിരുന്നു രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഗാബ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ലിയോണിനെതിരേ മോശം ഷോട്ട് കളിച്ച് പുറത്തായ രോഹിത്തിനെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സീനിയര്‍ താരമായ രോഹിത് നിരുത്തരവാദപരമായ ഷോട്ടാണ് കളിച്ചതെന്നും ഇതില്‍ നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

2

ഗാബ ടെസ്റ്റില്‍ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 369 റണ്‍സിനു പുറത്താവുകയായിരുന്നു. മാര്‍നസ് ലബ്യുഷെയ്ന്‍ (108), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (50) എന്നിവരാണ് അവരുടെ മുഖ്യ സ്‌കോറര്‍മാര്‍. കാമറോണ്‍ ഗ്രീന്‍ (47), മാത്യു വെയ്ഡ് (45) എന്നിവരും തിളങ്ങിയിരുന്നു. ഇന്ത്യക്കു വേണ്ടി ടി നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Saturday, January 16, 2021, 11:45 [IST]
Other articles published on Jan 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+