Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിനായി ഐപിഎല്‍ വേണ്ടെന്നുവച്ചു, തീരുമാനം മാറ്റുമോ? പ്രതികരിച്ച് സ്റ്റാര്‍ക്ക്

ഈ വര്‍ഷം നാട്ടില്‍ നടക്കാനിരുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ തയ്യാറെടുക്കുന്നതിനു വേണ്ടി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്തവണത്തെ ഐപിഎല്ലിനു താന്‍ ഉണ്ടാവില്ലെന്നു സ്റ്റാര്‍ക്ക് വ്യക്തമാക്കിയത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടി20 ലോകകപ്പ് നീട്ടിവച്ചതോടെ ഈ വിന്‍ഡോയില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കാനിരിക്കുകയാണ്.

1

ലോകകപ്പ് മാറ്റിയെങ്കിലും ഐപിഎല്ലില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനത്തില്‍ തനിക്കു പശ്ചാത്താപമില്ലെന്നു സ്റ്റാര്‍ക്ക് വ്യക്തമാക്കി. ലോകകപ്പ് ഈ വര്‍ഷമുണ്ടാവില്ലെന്നു കരുതി ഐപിഎല്ലില്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരുടെ നിരയിലാണ് സ്റ്റാര്‍ക്കിന്റെ സ്ഥാനം. ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ താരലേലത്തില്‍ സ്റ്റാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ സ്റ്റാര്‍ക്ക് ഒരു ഫ്രാഞ്ചൈസിയുടെയും ഭാഗമല്ല.

ഐപിഎല്ലില്‍ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു സമയത്താണ്. എങ്കിലും പഴയ തീരുമാനത്തില്‍ തന്നെ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. ലോകകപ്പ് ഇല്ലെങ്കിലും ഐപിഎല്‍ നടക്കുന്ന സമയം സന്തോഷത്തെ തന്നെ താന്‍ ചെലവഴിക്കും. അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യും. അടുത്ത വര്‍ഷവും ഐപിഎല്ലുണ്ടാവും. തന്നെ ആവശ്യമുണ്ടെന്നറിയിച്ച് ഏതെങ്കിലും ടീം രംഗത്തു വന്നാല്‍ അതു തീര്‍ച്ചയായും പരിഗണിക്കും. അതേസമയം, ഈ വര്‍ഷം മുമ്പെടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുമ്പോള്‍ തനിക്കു ഖേദമില്ലെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഇതുവരെ 27 മല്‍സരങ്ങളില്‍ സ്റ്റാര്‍ക്ക് കളിച്ചിട്ടുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയായിരുന്നു ഇത്. 2014, 15 സീസണുകളില്‍ പേസര്‍ ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു. 27 മല്‍സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളും സ്റ്റാര്‍ക്ക് വീഴ്ത്തി. ആര്‍സിബി ഒഴിവാക്കിയ ശേഷം 2018ലെ ഐപിഎല്ലില്‍ 9.6 കോടി രൂപയ്ക്കു അദ്ദേഹത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സ് വാങ്ങിയിരുന്നു. എന്നാല്‍ പരിക്കുകാരണം കെകെആറിനായി ഒരു മല്‍സരം പോലും കളിക്കാന്‍ താരത്തിനായില്ല.

Story first published: Tuesday, August 4, 2020, 17:54 [IST]
Other articles published on Aug 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+