Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ കരിയര്‍ അവസാനിപ്പിക്കണം- വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തി ആരോണ്‍ ഫിഞ്ച്

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. 2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം വിരമിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോകകപ്പിന്റെ ഫൈനല്‍ ആയിരിക്കണം കരിയറിലെ അവസാന മല്‍സരമെന്നും സ്വപ്‌നം കാണുന്നതായി ഫിഞ്ച് പറയുന്നു.

1

2023ല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലായിരിക്കണം അവസാന മല്‍സരമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതായി ഫിഞ്ച് വ്യക്തമാക്കി. വളരെ മുമ്പ് തന്നെ മനസ്സില്‍ കുറിച്ചിച്ചിട്ടിരിക്കുന്ന ഒരു ലക്ഷ്യമാണിത്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നു സ്ഥിരീക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. 2023ലെ ലോകകപ്പ് ആവുമ്പേഴേക്കും തനിക്കു 36 വയസ്സാവും. ഫോം, ഫിറ്റ്‌നസ് എന്നിവ കൂടി അനുവദിച്ചാല്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഫിഞ്ച് പറഞ്ഞു.

കൊവിഡ് മഹാമാരിയെ തുടര്‍ന്നു ലഭിച്ച അഞ്ചു മാസത്തോളം ലഭിച്ച ബ്രേക്ക് തന്നെ കൂടുതല്‍ ഉന്‍മേഷവാനാക്കിയിട്ടുണ്ടെന്നും അടുത്ത മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലും ഓസീസിനെ നയിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 2021ല്‍ ടി20 ലോകകപ്പ് ഇന്ത്യിലും 22ല്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും പിന്നാലെ 23ല്‍ ഏകദിന ലോകകപ്പ് ഇന്ത്യയിലും നടക്കും.

ഇപ്പോഴത്തെ ഈ ബ്രേക്ക് പലരെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. കാരണം വര്‍ഷത്തിലെ 10-11 മാസവും തുടര്‍ച്ചയായി വിവിധ രാജ്യങ്ങളിലേക്കു യാത്ര ചെയ്ത് മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകള്‍ക്കായിരിക്കും ഇത് ഏറ്റവും വലിയ വിഷമമുണ്ടാക്കുക. എങ്കിലും ഇടവേള മാനസികമായി ഇവര്‍ക്ക് പുതിയ ഉന്‍മേഷം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. ഈ ബ്രേക്കാണ് 2023ലെ ലോകകപ്പ് കളിക്കാന്‍ കഴിയുമെന്ന് തന്നില്‍ കൂടുതല്‍ വിശ്വാസമുണ്ടാക്കിയതെന്നും ഫിഞ്ച് വിശദമാക്കി.

ആറു മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം ഓസ്‌ട്രേലിയ ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത മാസം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഫിഞ്ചും സംഘവും മൂന്നു വീതം ടി20, ഏകദിനം എന്നിവയില്‍ കളിക്കും. സപ്തംബര്‍ നാലിനാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ക്രിക്കറ്റിനെ എത്ര മാത്രം മിസ്സ് ചെയ്യുന്നതായി തനിക്കു ബോധ്യമാക്കി തന്നത് കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണാണെന്ന് ഫിഞ്ച് വെളിപ്പെടുത്തി.

Story first published: Wednesday, August 19, 2020, 15:45 [IST]
Other articles published on Aug 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+