ടി20യിലെ ഉയര്‍ന്ന സ്‌കോര്‍- ഫിഞ്ച് മയം, അഫ്ഗാനും ഹോളണ്ടും ടോപ്പ് ഫൈവില്‍, ഇന്ത്യയുടെ ആരുമില്ല!
ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യില്‍ സെഞ്ച്വറി കണ്ടെത്തുകയെന്നത് ഏതൊരു ബാറ്റ്‌സ്മാനെ സംബന്ധിച്ചും വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. കാരണം ഇന്നിങ്‌സില്‍ ആകെയുള്ളത് 120 ബോളുകളാണ് അവയില്‍ നിന്നും ഒരാള്‍ക്കു 100 റണ്‍സെടുക്കണമെങ്കില്‍ അറ്റാക്കിങ് ഗെയിം തന്നെ തുടക്കം മുതല്‍ പുറത്തെടുക്കേണ്ടി വരും.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍ക്കു അവകാശികളായ അഞ്ചു പേര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ആധിപത്യമാണ് നമുക്ക് ഇവിടെ കാണാന്‍ സാധിക്കു. അഫ്ഗാനിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് ടീമുകളുടെ ബാറ്റ്‌സ്മാന്‍മാര്‍ പോലും ആദ്യ അഞ്ചില്‍ കയറിപ്പറ്റിയിട്ടും ഇന്ത്യയുടെ ഒരാള്‍ക്കു പോലും അതിന് സാധിച്ചില്ലെന്നതും നിരാശാജനകമാണ്.

മാക്‌സ് ഒഡോഡ് (133*, നെതര്‍ലാന്‍ഡ്‌സ്)
നെതര്‍ലാന്‍ഡ്‌സ് ഓപ്പണര്‍ മാക്‌സ് ഒഡോഡാണ് ലിസ്റ്റിലെ അഞ്ചാമന്‍. ഈ വര്‍ഷം മലേഷ്യക്കെതിരേ നടന്ന കളിയിലായിരുന്നു താരം 73 ബോളില്‍ നിന്നും പുറത്താവാതെ 133 റണ്‍സ് അടിച്ചെടുത്തത്. 15 ബൗണ്ടറികളും ആറു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.
ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു ഒഡോഡിന്റെ സൂപ്പര്‍ ഇന്നിങ്‌സ്. മല്‍സരത്തില്‍ നെതര്‍ലാന്‍ഡ് വിജയിക്കുകയും ചെയ്തിരുന്നു. ആ്ദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്‌സ് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 191 റണ്‍സ് വാരിക്കൂട്ടി. മറുപടിയില്‍ എട്ടു വിക്കറ്റിന് 176 റണ്‍സാണ് മലേഷ്യ നേടിയത്. നേപ്പാളായിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.

ഗ്ലെന്‍ മാക്‌സ്വെല്‍ (145*, ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനാണ് നാലാംസ്ഥാനം. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20യില്‍ ഓപ്പണറായി ഇറങ്ങിയാണ് മാക്‌സി പുറത്താവാതെ 145 റണ്‍സ് നേടിയത്. 65 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ബൗണ്ടറികളും ഒമ്പത് സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് മൂന്നു വിക്കറ്റിന് 263 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കയ്ക്കാവട്ടെ ഒമ്പതു വിക്കറ്റിനു 178 റണ്‍സാണ് നേടാനായത്.

ആരോണ്‍ ഫിഞ്ച് (156, ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചാണ് ലിസ്റ്റിലെ മൂന്നാമന്‍. 2013ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യില്‍ അദ്ദേഹം നേടിയ 156 റണ്‍സാണ് മികച്ച മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍. ഏറെക്കാലം ഈ സ്‌കോര്‍ ലോക റെക്കോര്‍ഡായി തുടരുകയും ചെയ്തിരുന്നു. അന്നു 11 ബൗണ്ടറികളും 14 സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്.

ഹസ്‌റത്തുള്ള സസായ് (162*, അഫ്ഗാനിസ്താന്‍)
ലിസ്റ്റിലെ രണ്ടാമന്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള താരമാണെന്നതാണ് ശ്രദ്ധേയം. ഹസ്‌റത്തുള്ള സസായിയാണ് പുറത്താവാതെ 162 റണ്‍സോടെ രണ്ടാംസ്ഥാനത്തുള്ളത്. 2019ല്‍ അയര്‍ലാന്‍ഡിനെതിരായ ടി20യിലായിരുന്നു അഫ്ഗാന്‍ താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അന്നു 62 ബോളിലായിരുന്നു 16 സിക്‌സറുകളും 11 ബൗണ്ടറികളുമടക്കം സസായ് 162 റണ്‍സ് അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ മൂന്നു വിക്കറ്റിന് 278 റണ്‍സന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ടി20 ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. മല്‍സരത്തില്‍ വമ്പന്‍ മാര്‍ജിനിലായിരുന്നു അഫ്ഗാന്റെ വിജയം. റെക്കോര്‍ഡ് സ്‌കോറിലേക്കു ബാറ്റ് വീശിയ ഐറിഷ് ടീമിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ആരോണ്‍ ഫിഞ്ച് (172, ഓസ്‌ട്രേലിയ)
അന്താരാഷ്ട്ര ടി20യിലെ ഉയര്‍ന്ന സ്‌കോറെന്ന ലോക റെക്കോര്‍ഡ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് അവകാശപ്പെട്ടതാണ്. 2018ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവിശ്വസനീയ പ്രകടനം. അന്നു വെറും 76 ബോളില്‍ ഫിഞ്ച് വാരിക്കൂട്ടിയത് 172 റണ്‍സായിരുന്നു. 16 ബൗണ്ടറികളും 10 സിക്‌സറുമടക്കമായിരുന്നു ഇത്. 2013ല്‍ തന്റെ തന്നെ പേരിലുള്ള 156 റണ്‍സെന്ന ലോക റെക്കോര്‍ഡ് ഫിഞ്ച് അന്നു തിരുത്തുകയായിരുന്നു.
സിംബാബ്വെയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിന് 229 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒമ്പതു വിക്കറ്റിന് 129 റണ്‍സില്‍ എതിരാളികളെ ഒതുക്കിയ ഓസീസ് 100 റണ്‍സിന്റെ വിജയവും ആഘോഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications