For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തലയ്ക്ക് എറിഞ്ഞു വീഴ്ത്തുകയല്ല, കളി ജയിക്കുക ലക്ഷ്യം: ഓസ്ട്രേലിയ

തലയ്ക്ക് എറിഞ്ഞു വീഴ്ത്തുകയല്ല, മത്സരം ജയിക്കുക തന്നെയാണ് ലക്ഷ്യം

ലണ്ടന്‍: മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ തലയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍. ഇംഗ്ലണ്ട് തുടക്കമിട്ട ബൗണ്‍സര്‍ പോര് ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ ഏറ്റുപിടിക്കില്ല. എതിര്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയല്ല, മറിച്ച് കളിച്ച് ജയിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഇതേസമയം, ഇനിയുള്ള മത്സരങ്ങളില്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറുകള്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ കൂടുതല്‍ സജ്ജമായിരിക്കുമെന്ന് ലാങ്കര്‍ അറിയിച്ചു.

ആർച്ചറിന്റെ പ്രഹരം

ആർച്ചറിന്റെ പ്രഹരം

രണ്ടാം ടെസ്റ്റില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരെ അക്രമണോത്സുകമായി പന്തെറിഞ്ഞ ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലബുഷെയ്‌നെയും വീഴ്ത്തിയിരുന്നു. ആര്‍ച്ചറിന്റെ പന്തില്‍ കഴുത്തിന് പരുക്കേറ്റ സ്റ്റീവ് സ്മിത്തിന് മൂന്നാം ആഷസ് ടെസ്റ്റില്‍ പങ്കെടുക്കാനാവില്ല. പകരക്കാരനായി വന്ന മാര്‍നസ് ലുബഷെയ്‌നെയും വേഗമാര്‍ന്ന ബൗണ്‍സറുകള്‍കൊണ്ട് ആര്‍ച്ചര്‍ പ്രഹരിക്കുകയുണ്ടായി.

ഇതേ നാണയത്തിൽ തിരിച്ചടിക്കില്ല

ഇതേ നാണയത്തിൽ തിരിച്ചടിക്കില്ല

ആര്‍ച്ചറിന്റെ പന്തുകള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയ ആടിയുലഞ്ഞെങ്കിലും ലുബഷെയ്ന്‍ ഒരറ്റത്ത് നങ്കൂരമിട്ടതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ആഷസ് പരമ്പരയില്‍ 1-0 എന്ന നിലയ്ക്ക് ഓസീസ് ആധിപത്യം തുടരുകയാണ്. എന്തായാലും കിട്ടിയ അതേ നാണയത്തില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കില്ല.

ഹെല്‍മെറ്റ് സുരക്ഷ കഴുത്തിനും ആവശ്യമാണോ? ഇന്ത്യന്‍ കളിക്കാരോട് ബിസിസിഐ നിര്‍ദ്ദേശിച്ചത് ഇങ്ങനെ

ലക്ഷ്യം ജയം

ലക്ഷ്യം ജയം

'വ്യാഴാഴ്ച്ച ലീഡ്‌സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഓസീസ് താരങ്ങള്‍ വൈകാരികമായി കളിക്കില്ല. എത്ര തവണ ഹെല്‍മറ്റുകള്‍ക്ക് കൊള്ളിക്കാന്‍ കഴിയുമെന്ന് കാണിക്കാനല്ല, മറിച്ച് ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാനാണ് ഞങ്ങളിറങ്ങുന്നത്', ലാങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബൗണ്‍സറുകള്‍ ഫാസ്റ്റ് ബോളര്‍മാരുടെ ആയുധമാണ്; തര്‍ക്കമില്ല. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്താനാവുമെങ്കില്‍ മാത്രമേ ബൗണ്‍സറുകള്‍ എറിയാന്‍ ഓസീസ് സംഘം മുതിരുകയുള്ളൂ — ലാങ്കര്‍ സൂചിപ്പിച്ചു.

ടീം ഇന്ത്യയും ഇനി ന്യൂജെന്‍... നായകന് 18, ജഴ്‌സി നമ്പറില്‍ മിന്നി കോലിയും കൂട്ടരും

ആർച്ചറിന് പ്രശംസ

ആർച്ചറിന് പ്രശംസ

ഇതേസമയം ജോഫ്ര ആര്‍ച്ചറിന്റെ ബോളിങ് മികവിനെ പ്രശംസിക്കാനും ഓസീസ് പരിശീലകന്‍ മറന്നില്ല. കേവലം വേഗം മാത്രമല്ല ആര്‍ച്ചറിന്റെ സവിശേഷത. റണ്‍സ് വഴങ്ങാതെ വിക്കറ്റുകളും താരം നേടുന്നു. ലാങ്കര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം ടെസ്റ്റില്‍ 91 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് ആര്‍ച്ചര്‍ കൈയ്യടക്കിയത്. ഓവറില്‍ രണ്ടു റണ്‍സ് എന്ന കണക്കിനാണ് താരത്തിന്റെ ബോളിങ് ശരാശരി.

Story first published: Wednesday, August 21, 2019, 12:44 [IST]
Other articles published on Aug 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+