ഹെല്‍മെറ്റ് സുരക്ഷ കഴുത്തിനും ആവശ്യമാണോ? ഇന്ത്യന്‍ കളിക്കാരോട് ബിസിസിഐ നിര്‍ദ്ദേശിച്ചത് ഇങ്ങനെ
ദില്ലി: ക്രിക്കറ്റ് കളത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഹെല്‍മെറ്റ് പരിഷ്‌കരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ആഷസ് ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറിന്റെ അപകടകാരികളായ പന്തുകളേറ്റ് കളിക്കാര്‍ക്ക് പരിക്കേറ്റതാണ് ഹെല്‍മെറ്റ് പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകാനിടയാക്കിയത്. ആര്‍ച്ചറിന്റെ പന്തുകൊണ്ട് പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റില്‍ നിന്നും പിന്മാറുകയും ചെയ്തിട്ടുണ്ട്.
മുന്‍ ഓസീസ് താരം ഫില്‍ ഹ്യൂഗ്‌സ് ബൗണ്‍സര്‍ കഴുത്തില്‍ക്കൊണ്ട് മരിച്ചതിനുശേഷം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പതിവാണെങ്കിലും ഏതെങ്കിലും ക്രിക്കറ്റ് ബോര്‍ഡോ ഐസിസിയോ ഇക്കാര്യത്തില്‍ നിലപാടെടുത്തിട്ടില്ല. ഐസിസി കൂടുതല്‍ സുരക്ഷിതമായ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള ആവശ്യമെങ്കിലും ക്രിക്കറ്റ് സംഘടന ഇതേക്കുറിച്ച് തീരുമാനമെടുക്കാന്‍ വൈകുകയാണ്.

ബിസിസിഐയ്ക്കും വിഷയത്തില്‍ ഉറച്ച തീരുമാനമില്ല. കളിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അത് ധരിച്ചാല്‍ മതിയെന്നാണ് ഒരു ബിസിസിഐ അംഗം പറയുന്നത്. ശിഖര്‍ ധവാന്‍ നേരത്തെ തന്നെ കഴുത്തിന് സുരക്ഷയുള്ള ഹെല്‍മെറ്റ് ആണ് ധരിക്കുന്നത്. മറ്റുള്ളവരും ഇത് ധരിക്കണമെന്ന് നിര്‍ബന്ധം ചെലുത്താനാകില്ല. കാരണം, ഇത്തരം ഹെല്‍മെറ്റ് ചില കളിക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അത് സ്വാഭാവിക ചലനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് അവരുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിസി നിര്‍ബന്ധമാക്കാതെ ഹെല്‍മെറ്റിലെ സുരക്ഷ കളിക്കാര്‍ ഗൗരവമായി കാണില്ലെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. അപകടം തുടര്‍ക്കഥയാകുമ്പോഴും കളിക്കാര്‍ക്ക് ഇതേക്കുറിച്ച് ആശങ്കയില്ല. അതേസമയം, പ്രമുഖ ടീമുകളുടെ ഫിസിയോമാരും ഡോക്ടര്‍മാരും സുരക്ഷാ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായക്കാരാണ്. അതേസമയം, ഇത് കളിക്കാരുടെ തെരഞ്ഞെടുപ്പായി വിട്ടുകൊടുക്കണമെന്നും ഒരുവിഭാഗം പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications