ടീം ഇന്ത്യയും ഇനി ന്യൂജെന്‍... നായകന് 18, ജഴ്‌സി നമ്പറില്‍ മിന്നി കോലിയും കൂട്ടരും
ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒടുവില്‍ ടീം ഇന്ത്യയും ന്യൂജെന്‍ ആയി. നമ്പറും പേരോടും കൂടിയ പുതിയ ജഴ്‌സിയില്‍ ആദ്യമായി ടെസ്റ്റില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ് വിരാട് കോലിയും സംഘവും. വെസ്റ്റ് ഇന്‍ഡീസിനെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലാണ് ടീം ഇന്ത്യ പുത്തന്‍ ലുക്കില്‍ ഇറങ്ങുക. നമ്പറോടു കൂടിയ ജഴ്‌സിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലാണ് നമ്പറോടു കൂടിയ ജഴ്‌സിയില്‍ ആദ്യമായി താരങ്ങള്‍ ഇറങ്ങിയത്. പിന്നീട് മറ്റു പരമ്പരകളിലും ടീമുകള്‍ ഇതാവര്‍ത്തിക്കുകയായിരുന്നു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ആഷസ് മുതലുള്ള പരമ്പരകള്‍ പരിഗണിക്കപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് ആഷസ് മുതല്‍ താരങ്ങളുടെ നമ്പറും പേരുമുള്‍പ്പെട്ട ജഴ്‌സി ധരിക്കണമെന്നു ഐസിസി നിര്‍ദേശിച്ചത്.
ഇന്ത്യയും വിന്‍ഡീസും തമ്മില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇനി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ്. രണ്ടു വര്‍ഷം നീളുന്നതാണ് ലോക ചാംപ്യന്‍ഷിപ്പ്.

കോലിക്ക് 18, രോഹിത്തിന് 45
വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായാണ് ക്യാപ്റ്റന്‍ കോലിയും ടീമിലെ മറ്റു പ്രധാനപ്പെട്ട താരങ്ങളും പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പട്ടത്. 18ാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ഇന്ത്യന്‍ നായകന്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇറങ്ങുക. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മൂന്നാം നമ്പറാണ്.
രോഹിത് ശര്‍മ (45), റിഷഭ് പന്ത് (17), ഇഷാന്ത് ശര്‍മ (97), രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി (11), കുല്‍ദീപ് യാദവ് (23) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ ജഴ്‌സി നമ്പറുകള്‍.

നമ്പറില്‍ മാറ്റില്ല
ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പ്രത്യേകമായി അനുവദിച്ചിട്ടുള്ള നമ്പറുകളല്ല അവരുടെ ജഴ്‌സിയില്‍ കുറിച്ചിരിക്കുന്നത്. മറിച്ച് ഏകദിനത്തിലും ടി20യിലും ജഴ്‌സിയിലുള്ള അതേ നമ്പര്‍ തന്നെയാണ് ടെസ്റ്റിലും ഓരോ താരത്തിനുമുള്ളത്.

എട്ടു ടീമുകള്‍
പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ എട്ടു ടീമുകളാണ് കിരീടത്തിനായി രംഗത്തുള്ളത്. ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി ലോക ചാംപ്യന്‍ഷിപ്പെന്ന ആശയത്തിനു തുടക്കമിട്ടത്. അടുത്ത രണ്ടു വര്‍ഷത്തിനിടെ 27 പരമ്പരകളിലാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications