Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: വിറച്ചു ജയിച്ച് ഓസീസ്, ലങ്കയെ മറികടന്നു

aus

പെര്‍ത്ത്: വനിതകളുടെ ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയക്കു ആദ്യ ജയം. ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ശ്രീലങ്കയെ ഓസീസ് അഞ്ചു വിക്കറ്റിന് മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കാനും ഓസീസിനു കഴിഞ്ഞു. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യയോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയതിനാല്‍ ഓസീസീന് ഈ കളി നിര്‍ണായകമായിരുന്നു. അതേസമയം, തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ലങ്കയുടെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേറ്റു.

ഓസീസിനെതിരേ ടോസിനു ശേഷം ലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആറു വിക്കറ്റിന് 122 റണ്‍സാണ് ലങ്ക നേടിയത്. മൂന്നു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രലിയ ലക്ഷ്യത്തിലെത്തുയായിരുന്നു. 123 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോറില്‍ 10 റണ്‍സാവുമ്പോഴേക്കും ഓസീസിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

lank

മൂന്നു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ തപ്പിത്തടഞ്ഞ ഓസീസിനെ റേച്ചല്‍ ഹെയ്‌നസിന്റെ (60) ഫിഫ്റ്റിയും ക്യാപ്റ്റന്‍ മെഗ് ലാനിങിന്റെ (41) ഇന്നിങ്‌സുമാണ് ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. 47 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 60 റണ്‍സുമായി ഹെയ്‌നസ് ടീമിന്റെ വിജയശില്‍പ്പിയായത്.

lank cap

നേരത്തേ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ (50) ഇന്നിങ്‌സാണ് ലങ്കയ്ക്കു തുണയായത്. 38 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ചമാരി 50 റണ്‍സെടുത്തത്. ഓസീസിനു വേണ്ടി നിക്കോള കേരിയും മോളി സ്ട്രാനോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Monday, February 24, 2020, 15:35 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+