For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും കൂടുതല്‍ ഐസിസി ഫൈനല്‍, ഇന്ത്യയുടെ സ്ഥാനം അറിയാമോ?, ടോപ് ഫൈവ് ഇതാ

ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന റെക്കോഡ് ഓസീസിന് സ്വന്തമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ച ടീമേതാണെന്ന് അറിയാമോ?

1

ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുകയെന്നത് ക്രിക്കറ്റില്‍ ഒട്ടും എളുപ്പമുള്ള കാര്യമല്ല. വലിയ സമ്മര്‍ദ്ദം നിറഞ്ഞ ഐസിസി ടൂര്‍ണമെന്റുകളില്‍ അവസാന നാലിലേക്കെത്തുക തന്നെ കടുപ്പം. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വന്‍ ശക്തികളെന്ന് വിളിക്കാനാവുന്നത് ഓസ്‌ട്രേലിയയേയും വെസ്റ്റ് ഇന്‍ഡീസിനെയുമൊക്കെയാണ്. ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന റെക്കോഡ് ഓസീസിന് സ്വന്തമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ച ടീമേതാണെന്ന് അറിയാമോ?. ടോപ് ഫൈവിനെ പരിശോധിക്കാം.

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് തവണയാണ് അവര്‍ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ചത്. ഏകദിന ലോകകപ്പ് ഫൈനല്‍ മൂന്ന് തവണയും ടി20 ലോകകപ്പ് ഫൈനല്‍ രണ്ട് തവണയും ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മൂന്ന് തവണയുമാണ് വിന്‍ഡീസ് കളിച്ചത്. രണ്ട് ഏകദിന ലോകകപ്പും രണ്ട് ടി20 ലോകകപ്പും ഇതിനോടകം നേടിയ വിന്‍ഡീസിന്റെ പേരില്‍ ഒരു ചാമ്പ്യന്‍സ് ട്രോഫിയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് വിന്‍ഡീസ് ടീമിനില്ല. സൂപ്പര്‍ താരങ്ങളെല്ലാം വിരമിച്ചതിനാല്‍ ഇപ്പോള്‍ പഴയ കരുത്ത് വിന്‍ഡീസ് ടീമിനില്ലെന്ന് തന്നെ പറയാം.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

ശ്രീലങ്ക

ശ്രീലങ്ക

എട്ട് തവണ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കാന്‍ ശ്രീലങ്കയ്ക്കും സാധിച്ചിട്ടുണ്ട്. ഒരു കാലത്ത് കരുത്തരുടെ നിരയായിരുന്ന ശ്രീലങ്കക്ക് ഇപ്പോള്‍ പഴയ മികവില്ല. ഏകദിന ലോകകപ്പില്‍ മൂന്ന് തവണയും ടി20 ലോകകപ്പില്‍ മൂന്ന് തവണയും ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ട് തവണയും ഫൈനല്‍ കളിക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു തവണ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ജയിക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കൊപ്പം ഒരു തവണ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയം പങ്കിടാനും ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നു.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ക്രിക്കറ്റിന്റെ പിതാക്കന്മാരായ ഇംഗ്ലണ്ടും എട്ട് തവണ ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചിട്ടുണ്ട്. നാല് തവണയാണ് 50 ഓവര്‍ ഫൈനല്‍ അവര്‍ കളിച്ചത്. ടി20 ലോകകപ്പ് ഫൈനലില്‍ രണ്ട് തവണയും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രണ്ട് തവണയും കളിച്ചു. 2019ലാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് കിരീടം നേടിയത്. 2010ല്‍ ടി20 ലോകകപ്പ് കിരീടം നേടാനും ഇംഗ്ലണ്ടിനായിട്ടുണ്ട്. ശക്തമായ താരനിര എക്കാലത്തും ഒപ്പമുള്ള ഇംഗ്ലണ്ട് ഇത്തവത്തെ ടി20 ലോകകപ്പിലും ഫേവറേറ്റുകളാണെന്ന് പറയാം.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഈ പട്ടികയില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. 10 തവണയാണ് അവര്‍ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ചത്. 7 തവണ ഏകദിന ലോകകപ്പും 1 തവണ ടി20 ലോകകപ്പും 2 തവണ ചാമ്പ്യന്‍സ് ട്രോഫിയിലും ഫൈനല്‍ കളിക്കാന്‍ ഓസ്‌ട്രേലിയക്കായി. ഇതില്‍ അഞ്ച് തവണ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഓസ്‌ട്രേലിയക്കായി. രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും ഒരു ടി20 ലോകകപ്പ് കിരീടവുമാണ് ഓസ്‌ട്രേലിയ ഇതിനോടകം നേടിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പുകളിലും ഫേവറ്റേറ്റുകള്‍ ഓസ്‌ട്രേലിയയാണ്.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

ഇന്ത്യ

ഇന്ത്യ

ഇന്ത്യയാണ് ഇൗ പട്ടികയില്‍ തലപ്പത്ത്. 11 തവണയാണ് ഇന്ത്യ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിച്ചത്. ഏകദിന ലോകകപ്പില്‍ മൂന്നും ടി20 ലോകകപ്പില്‍ രണ്ടും ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ചും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഫൈനലും കളിക്കാന്‍ ഇന്ത്യക്കായി. ഇതില്‍ രണ്ട് തവണ ഏകദിന ലോകകപ്പും ഒരു തവണ ടി20 ലോകകപ്പും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സജീവ കിരീട സാധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യ.

Story first published: Tuesday, August 16, 2022, 9:27 [IST]
Other articles published on Aug 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+