Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വെയ്ഡിനെ ഇന്ത്യ ഭയക്കണം- അപൂര്‍വ്വ റെക്കോര്‍ഡുമായി വിക്കറ്റ് കീപ്പര്‍

സിഡ്‌നി: അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യ ഭയക്കേണ്ട വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ മാത്യു വെയ്ഡ്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വെയ്ഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 80 റണ്‍സുമായി ഓസീസിന്റെ ടോപ്‌സ്‌കോററായാണ് താരം ക്രീസ് വിട്ടത്. 53 പന്തുകള്‍ നേരിട്ട വെയ്ഡ് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചിരുന്നു.

Matthew Wade can be a dangerous player in tests | Oneindia Malayalam
1

ഈ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് വെയ്ഡ് ഈ മല്‍സരത്തില്‍ നേടിയത്. ഇതോടെ പുതിയൊരു നാഴികക്കല്ലിനൊപ്പവുമെത്തിയിരിക്കുകയാണ് താരം. ടി20യില്‍ ഇന്ത്യക്കെതിരേ കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ നാലാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനൊപ്പമാണ് വെയ്ഡുമെത്തിയത്. ഇന്ത്യക്കെതിരേ താരത്തിന്റെ മൂന്നാം ഫിഫ്റ്റിയായിരുന്നു സിഡ്‌നിയിലേത്.

വെയ്ഡിനൊപ്പം എലൈറ്റ് ലിസ്റ്റിലുള്ള മറ്റു മൂന്നു താരങ്ങളില്‍ രണ്ടു പേരും ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാര, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ കിവീസിന്റെ ടി20 ടീമിലുള്ള ടിം സെയ്‌ഫേര്‍ട്ടുമാണ് എലൈറ്റ് ക്ലബ്ബിലുള്ള മറ്റു വിക്കറ്റ്കീപ്പര്‍മാര്‍.

സിഡ്‌നിയില്‍ നടന്ന മൂന്നാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് വെയ്ഡ് കാഴ്ചവച്ചത്. ആദ്യ ഓവര്‍ മുതല്‍ താരം അറ്റാക്കിങ് മൂഡിലായിരുന്നു. ദീപക് ചഹറിന്റെ ആദ്യ ഓവറില്‍ത്തന്നെ രണ്ടു ബൗണ്ടറികളടക്കം ഒമ്പത് റണ്‍സ് വെയ്ഡ് അടിച്ചെടുത്തു. അഞ്ചാം ഓവറില്‍ ചഹര്‍ വീണ്ടും ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ തുടര്‍ച്ചയായ രണ്ടു ബൗണ്ടറികളോടയാണ് വെയ്ഡ് വരവേറ്റത്. 34 പന്തുകളില്‍ നിന്നാണ് വെയ്ഡ് തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം കൊയ്ത തൊട്ടുമുമ്പത്തെ മല്‍സരത്തിലും വെയ്ഡ് മിന്നിച്ചിരുന്നു. അന്നു 32 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 58 റണ്‍സ് സ്‌കോര്‍ ചെയ്തു. പരിക്കു കാരണം ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് വിട്ടുനിന്നതിനെ തുടര്‍ന്നു രണ്ടു റോളുകളും വെയ്ഡ് ഏറ്റെടുക്കുകയായിരുന്നു. ഫിഞ്ചിനു പകരം ഓപ്പണിങില്‍ ഇറങ്ങിയ അദ്ദേഹം ടീമിന്റെ നായകനുമായി. പക്ഷെ വെയ്ഡിന്റെ ഇന്നിങ്‌സിനോ, ക്യാപ്റ്റന്‍സിക്കോ മല്‍സരത്തില്‍ ഓസീസിനെ വിജയിപ്പിക്കാനായില്ല.

Story first published: Tuesday, December 8, 2020, 16:17 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+