Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ഒന്നാംസ്ഥാനം തെറിച്ചു! ഇനി ഫിഞ്ച് ഭരിക്കും

1
Aaron Finch surpasses Virat Kohli’s record | Oneindia Malayalam

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തള്ളി പുതിയൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റനെന്ന നേട്ടമാണ് ഫിഞ്ചിനെ തേടിയെത്തിയത്. നേരത്തേ തലപ്പത്തുണ്ടായിരുന്ന കോലിയെ അദ്ദേഹം പിന്തള്ളുകയായികുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ ദിവസം നടന്ന നാലാം ടി20ക്കിടെയായിരുന്നു ഫിഞ്ച് നമ്പര്‍ വണ്ണായി മാറിയത്. മല്‍സരത്തില്‍ 37 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ഓസീസ് നായകന്‍ 53 റണ്‍സെടുത്തിരുന്നു. ഇതോടെയാണ് കോലിയെ ഫിഞ്ച് പിന്നിലാക്കിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇപ്പോള്‍ 1555 റണ്‍സ് ഫിഞ്ചിന്റെ അക്കൗണ്ടിലുണ്ട്. 1502 റണ്‍സുമായി കോലി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (1383 റണ്‍സ്), ഇംഗ്ലണ്ടിന്റെ ഒയ്ന്‍ മോര്‍ഗന്‍ (1334), സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഫഫ് ഡുപ്ലെസി (1273) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഫിഞ്ചിന് ഈ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം. ഈ കളിയിലും മികച്ച സ്‌കോര്‍ കണ്ടെത്താനായാല്‍ അദ്ദേഹത്തിനു കോലിക്കുമേലുള്ള ലീഡുയര്‍ത്താന്‍ സാധിക്കും. എന്നാല്‍ കോലി ഉടനെയൊന്നും ഫിഞ്ചില്‍ നിന്നും ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷിക്കരുത്. കാരണം ദേശീയ ടീമിനൊപ്പം അദ്ദേഹത്തിനു ഉടനെയൊന്നും ടി20 മല്‍സരമില്ല.

2

ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരിക്കും കോലിയെ ഈ ഫോര്‍മാറ്റുല്‍ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാവുക. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ്. അടുത്ത മാസമാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. അതിനു ശേഷം യുഎഇ വേദിയാവുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയായിരിക്കും കോലി ഇറങ്ങുക. തുടര്‍ന്നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ ഈ മാസം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ടെങ്കിലും കോലി ഈ ടീമിന്റെ ഭാഗമല്ല. കോലിക്കു കീഴില്‍ പ്രധാന താരങ്ങളുള്‍പ്പെട്ട ഇന്ത്യന്‍ സംഘം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി മറ്റൊരു ടീമിനെ ഇന്ത്യ ലങ്കയിലേക്കു അയക്കുകയായിരുന്നു. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളാണ് ടീമിലുള്ളത്. ആറു യുവതാരങ്ങളും സംഘത്തിലുണ്ട്. മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.

Story first published: Thursday, July 15, 2021, 17:53 [IST]
Other articles published on Jul 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+