For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതകളുടെ ടി20 ലോകകപ്പ്: കിവികള്‍ ചിറകറ്റ് വീണു, ത്രസിപ്പിക്കുന്ന ജയവുമായി ഓസീസ് സെമിയില്‍

നാലു റണ്‍സിനാണ് ഓസീസിന്റെ വിജയം

മെല്‍ബണ്‍: വനിതകളുടെ ടി20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ സെമിയില്‍. ന്യൂസിലാന്‍ഡിനെ നാലു റണ്‍സിനാണ് ഓസീസ് മറികടന്നത്. ഇതോടെ ഇന്ത്യക്കു പിറകില്‍ ഗ്രൂപ്പില്‍ നിന്നു രണ്ടാംസ്ഥാനക്കാരായി ആതിഥേയര്‍ സെമിയിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് അഞ്ചു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ബെത്ത് മൂണിയുടെ (60) ഫിഫ്റ്റിയാണ് ഓസീസിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 50 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മറുപടി ബാറ്റിങില്‍ കിവീസ് പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റിന് 151 റണ്‍സെടുക്കാനേ ആയുള്ളൂ.

2

അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. എന്നാല്‍ 15 റണ്‍സാണ് അവര്‍ക്കു നേടാനായത്. അവസാനത്തെ രണ്ടു പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും കിവീസ് താരം കേറ്റി മാര്‍ട്ടിന്‍ നേടിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു.

18 പന്തില്‍ നാലു ബൗണ്ട്‌റികളും ഒരു സിക്‌സറുമടക്കം 37 റണ്‍സെടുത്ത മാര്‍ട്ടിനാണ് കിവീസിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ സോഫി ഡെവിന്‍ 31 റണ്‍സെടുത്തു പുറത്തായി. ഓസീസിനായി മേഖന്‍ സ്‌കൂട്ടും ജോര്‍ജിയ വെയര്‍ഹാമും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വെയര്‍ഹാമാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Monday, March 2, 2020, 13:23 [IST]
Other articles published on Mar 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+