Ind vs Aus: കോലിയെ പൂട്ടാന്‍ കെണി തയ്യാര്‍! ഓസ്‌ട്രേലിയയുടെ പ്ലാന്‍ തുറന്നു പറഞ്ഞ് സ്റ്റോയ്‌നിസ്
ഇന്ത്യക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ പൂട്ടാന്‍ ഓസ്‌ട്രേലിയന്‍ ടീം തന്ത്രങ്ങളൊരുക്കിയതായി വെളിപ്പെടുത്തി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ കളിക്കുന്ന പരമ്പര കൂടിയാണിത്.
യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ സ്റ്റോയ്‌നിസ് ഇനി ഓസീസ് ജഴ്‌സിയിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

കോലി എല്ലായ്‌പ്പോഴും ഒരുപോലെ
ഓസീസിനെതിരേ നിശ്ചിത ഓവര്‍ പരമ്പരകളിലും ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മല്‍സരത്തിലും മാത്രമേ കോലി കളിക്കുന്നുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ഒന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും. കോലി എല്ലാ മല്‍സരങ്ങളിലുമുണ്ടാവില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രചോദനത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നു സ്‌റ്റോയ്‌നിസ് അഭിപ്രായപ്പെട്ടു.
കോലിയെക്കുറിച്ച് ആരും അസ്വസ്ഥരാവേണ്ട. കളിക്കുന്ന ഓരോ മല്‍സരത്തിലും കോലി ഏറെ ആവേശത്തോടെ തന്നെയായിരിക്കും കളിക്കുക. 110 ശതമാനത്തില്‍ കൂടുതല്‍ പ്രചോദനം നിങ്ങള്‍ക്കു ലഭിക്കുമെന്നു താന്‍ കരുതുന്നില്ല. അത്രയും ആത്മസമര്‍പ്പണത്തോടെയാണ് കോലി കളിക്കുകയെന്നും സ്‌റ്റോയ്‌നിസ് വിശദമാക്കി.

കോലിക്കെതിരേ തന്ത്രങ്ങളൊരുക്കി
വിരാട് കോലിക്കെതിരേ എന്തു തന്ത്രമായിരിക്കണം നടപ്പാക്കേണ്ടതെന്നു ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ഇതുപോലെ നടത്തിയ പ്ലാനിങ് നടപ്പാക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍ ചില സമയങ്ങളില്‍ പ്ലാന്‍ വിജയിക്കണമെന്നുമില്ല, കോലി റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ അദ്ദേഹത്തിനെതിരായ പ്ലാന്‍ ക്ലിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌റ്റോയ്‌നിസ് പറഞ്ഞു.

പോണ്ടിങിന്റെ പിന്തുണ
ഐപിഎല്ലില്‍ ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് അര്‍പ്പിച്ച വിശ്വാസമാണ് തന്നെ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിച്ചതെന്നു സ്‌റ്റോയ്‌നിസ് വ്യക്തമാക്കി. പോണ്ടിങിന് വലിയ വിശ്വാസമാണ് തന്നിലുള്ളത്. അദ്ദേഹം ചുമതലയുള്ള ടീമില്‍ കൂടുതല്‍ ഉത്തവാദിത്വം നല്‍കാനും ആഗ്രഹിക്കുന്നു.
എന്നാല്‍ കളിയില്‍ തനിക്കു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നു ടീം മാനേജ്‌മെന്റ് കരുതുന്ന ഏതു റോളും സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സ്റ്റോയ്‌നിസ് അറിയിച്ചു. മുന്‍ നിരയിലോ, മധ്യനിരയിലോ ആവട്ടെ എവിടെയും കളിക്കാന്‍ തയ്യാറാണ്. ഇതേക്കുറിച്ചു റിക്കിയുമായി താന്‍ സംസാരിച്ചിരുന്നതായും ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications