Ind vs Aus: ഈ കണക്കുകള്‍ ഇന്ത്യയുടെ ഉറക്കം കെടുത്തും! അറിയാം ടീമിന്റെ ഏകദിന റെക്കോര്‍ഡ്
മൂന്നു മാസത്തോളം നീളുന്ന പര്യടനത്തിനു വേണ്ടി ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലെത്തിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയും ഓസീസും ഇവിടെ പരമ്പര കളിക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുന്നത്. അതിനു ശേഷം മൂന്നു ടി20കളില്‍ ഇരുടീമും മാറ്റുരയ്ക്കും. പിന്നാലെ നാലു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യയും ഓസീസും ശക്തി പരീക്ഷിക്കും.
ഈ മാസം 27ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം. രണ്ടാം ഏകദിനം രണ്ടു ദിവസത്തിനു ശേഷം ഇതേ വേദിയില്‍ തന്നെ നടക്കും. ഏകദിനനത്തില്‍ ഓസ്ട്രലിയക്കെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് ഒന്നു പരിശോധിക്കാം.

ഓസീസിന് മേല്‍ക്കൈ
ഏകദിനത്തില്‍ ഇതുവരെ 140 തവണയാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്തത്. ഇതില്‍ 78ലും വിജയം ഓസീസിനായിരുന്നു. 52 മല്‍സരങ്ങളിലാണ് ഇന്ത്യക്കു വിജയിക്കാനായത്. 10 മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.
എന്നാല്‍ ഓസ്ട്രലേിയന്‍ മണ്ണില്‍ 96 ഏകദിനങ്ങള്‍ കളിച്ച ഇന്ത്യ 51ലും പരാജയമേറ്റുവാങ്ങി. 39 കളികളിലാണ് വിജയിക്കാനായത്. ആറു കളികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

അവസാന മല്‍സരങ്ങള്‍
ഇന്ത്യയും ഓസ്‌ട്രേലിയയും അലസാനമായി കളിച്ച അഞ്ചു ഏകദിനങ്ങള്‍ പരിശോധിച്ചാല്‍ ഇരുടീമിനും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നു കാണാന്‍ സാധിക്കും. അവസാന അഞ്ച് ഏകദിനങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയം ഇന്ത്യക്കായിരുന്നു. രണ്ടെണ്ണത്തിലാണ് ഓസീസിന് വിജയിക്കാനായത്.
ഓസ്‌ട്രേലിയയിലെ അവസാനത്തെ അഞ്ച് ഏകദിനങ്ങള്‍ നോക്കിയാലും ഇന്ത്യ തന്നെയാണ് 3-2ന് മുന്നില്‍. മൂന്നു കളികളില്‍ ഓസീസിനെ ഇന്ത്യ മലര്‍ത്തിയടിച്ചിരുന്നു. രണ്ടെണ്ണത്തില്‍ ഓസീസും വിജയം കൊയ്തു.

സ്‌കോര്‍, ബാറ്റിങ് റെക്കോര്‍ഡ്
ഓസ്‌ട്രേലിയയില്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 2019ല്‍ ഓവലില്‍ അഞ്ചു വിക്കറ്റിന് നേടിയ 325 റണ്‍സാണ്. കുറഞ്ഞ സ്‌കോറാവാട്ടെ വെറും 63 റണ്‍സാണ്. 1981ല്‍ സിഡ്‌നിയില്‍ നടന്ന കളിയിലാണ് ഇന്ത്യ 25.5 ഓവറില്‍ 63ന് കൂടാരം കയറിയത്.
ബാറ്റിങ് റെക്കോര്‍ഡുകള്‍ നോക്കിയാല്‍ 2016 പെര്‍ത്തില്‍ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 171 റണ്‍സാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2004ല്‍ സിഡ്‌നിയില്‍ വിവിഎസ് ലക്ഷ്മണ്‍- യുവരാജ് സിങ് സഖ്യം നേടിയ 213 റണ്‍ലാണ് ഉയര്‍ന്ന കൂട്ടുകെട്ട്.

ബൗളിങ്, വിക്കറ്റ് കീപ്പിങ് റെക്കോര്‍ഡ്
ബൗളിങ് റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറുടെ പേരിലാണ്. 2004ല്‍ മെല്‍ബണ്‍ ഏകദിനത്തില്‍ അഗാര്‍ക്കര്‍ 9.3 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 42 റണ്‍സിന് ആറു വിക്കറ്റുകളെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ 10 ഓവറില്‍ 42 റണ്‍സിന് ആറു വിക്കറ്റുകള്‍ കൊയ്തിരുന്നു.
ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണ്. 2008ല്‍ മെല്‍ബണ്‍ ഏകദിനത്തില്‍ നാലു ക്യാച്ചും ഒരു സ്റ്റംപിങുമടക്കം അഞ്ചു പേരംയാണ് ധോണി പുറത്താക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications