
ലോക റെക്കോര്‍ഡിനരികെ
മത്സരത്തില്‍ ശ്രദ്ധേയമായത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ച്വറിയാണ്. വാര്‍ണര്‍ പുറത്താകാതെ നേടിയ 335 റണ്‍സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒട്ടേറെ റെക്കോര്‍ഡുകളും മത്സരത്തില്‍ വാര്‍ണര്‍ സ്വന്തമാക്കി. അതേസമയം, സമയമേറെയുണ്ടായിട്ടും മാത്യു ഹെയ്ഡന്റെ 380 റണ്‍സോ, ലാറയുടെ ലോക റെക്കോര്‍ഡ് ആ 400 റണ്‍സോ നേടാന്‍ ടീം മാനേജ്‌മെന്റെ വാര്‍ണറെ അനുവദിച്ചില്ല. 3 വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഡിക്ലറേഷന്റെ കാരണം
എന്തുകൊണ്ടാണ് റെക്കോര്‍ഡിലേക്കെത്താന്‍ കഴിയാതിരുന്നതെന്നതിന് വാര്‍ണര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പാക്കിസ്ഥാനെ നേരത്തെ തന്നെ ബാറ്റിങ്ങിനയക്കാന്‍ വേണ്ടിയായിരുന്നു ഡിക്ലറേഷന്‍. വൈകിട്ട് 5.40നാണ് ഡിക്ലറേഷന്‍ തീരുമാനിച്ചത്. അതിനനുസരിച്ചാണ് ബാറ്റ് വീശിയതെന്നും വാര്‍ണര്‍ പറയുന്നു. 334 എന്ന ബ്രാഡ്മാന്റേയും മാര്‍ക്ക് ടെയ്‌ലറിന്റേയും റെക്കോര്‍ഡിനെക്കുറിച്ച് തനിക്കറിവുണ്ടായിരുന്നെന്നും വാര്‍ണര്‍ വെളിപ്പെടുത്തി.
ലാ ലീഗയില്‍ ജയത്തോടെ റയല്‍ ഒന്നാമത്; ബുണ്ടസ് ലീഗയില്‍ ബയേണിന് തോല്‍വി

ലാറയുടെ റെക്കോര്‍ഡ് രോഹിത്തിന്
ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള എതെങ്കിലും താരമുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യന്‍താരം രോഹിത് ശര്‍മയെന്നാണ് വാര്‍ണറുടെ ഉത്തരം. ബ്രാഡ്മാന്റെ റെക്കോര്‍ഡ് മറികടന്നയുടന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനായിരുന്നു തീരുമാനം. മത്സരഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ തീരുമാനം ശരിയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ ഓസീസിന് കഴിഞ്ഞു.
ലിവര്‍പൂളിന് ജയം, വമ്പന്‍ ലീഡ്; സിറ്റിക്ക് സമനില, ചെല്‍സിക്ക് തോല്‍വി

റെക്കോര്‍ഡുകളുടെ മത്സരം
ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനത്തിനെതിരെ മുന്‍താരം ബ്രറ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ആരാധകരുടെ ക്യാപ്റ്റന്‍ പെയ്‌നിന്റെ തീരുമാനത്തെ പരിഹസിച്ചു. വാര്‍ണര്‍ക്ക് റെക്കോര്‍ഡ് നേടാന്‍ അവസരം നല്‍കണമെന്നായിരുന്നു ഭൂരിഭാഗംപേരുടേയും അഭിപ്രായം. 65 റണ്‍സ് കൂടി നേടിയാല്‍ വാര്‍ണര്‍ക്ക് റെക്കോര്‍ഡ് മറികടക്കാമായിരുന്നു. 2012ന് ശേഷം ഓസ്‌ട്രേലിയയുടെ വലിയ സ്‌കോര്‍ ആണ് പാക്കിസ്ഥാനെതിരെ കുറിച്ചത്. മത്സരത്തിലെ ഇന്നിങ്‌സിലൂടെ ടെസ്റ്റില്‍ അതിവേഗം 7000 റണ്‍സ് തികയ്ക്കുന്ന താരമായി സ്റ്റീവ് സ്മിത്ത് മാറിയിരുന്നു.


Click it and Unblock the Notifications