Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന് ജയം, വമ്പന്‍ ലീഡ്; സിറ്റിക്ക് സമനില, ചെല്‍സിക്ക് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബ്രൈറ്റനെ 2-1നാണ് ലിവര്‍പൂള്‍ മറികടന്നത്. വിര്‍ജില്‍ വാന്‍ ഡിജിക്ക്(18, 24) ഇരട്ടഗോള്‍ നേടി. ലൂയിസ് ഡങ്ക്(79) ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ 76-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായെങ്കിലും അവസാന മിനിറ്റുകളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ടീമിന് കഴിഞ്ഞു. ലീഗില്‍ 14 കളികളില്‍ നിന്നും 40 പോയന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി 29 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങി. ഇരു ടീമുകളും രണ്ടുവീതം ഗോളുകള്‍ നേടി. വില്യംസ്(25), ഷെല്‍വി(88) എന്നിവര്‍ ന്യൂകാസിലിനായും സ്റ്റര്‍ലിങ്(22), ഡി ബ്രുയിന്‍(82) എന്നിവര്‍ സിറ്റിക്കായും സ്‌കോര്‍ ചെയ്തു. അതേസമയം, ചെല്‍സിയെ വെസ്റ്റ്ഹാം യുണൈറ്റഡ് അട്ടിമറിച്ചു. ക്രെസ്‌വെല്‍(48) നേടിയ ഗോളിലായിരുന്നു വെസ്റ്റ്ഹാമിന്റെ ജയം. ഇപിഎല്ലില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

Liverpool grind out another win

ടോട്ടനം 3-2ന് ബോണിമൗത്തിനെ പരാജയപ്പെടുത്തി. ദലെ അലി(21, 50), സിസ്സോക്കോ(69) എന്നിവരാണ് വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തത്. ഹാരി വില്‍സണ്‍ (73, 90+6) ബോണിമൗത്തിനായി ഇരട്ടഗോള്‍ നേടി. ഹോസെ മൗറീന്യോ പരിശീലകനായശേഷം പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ടോട്ടനത്തിന്റേത്. മറ്റു കളികളില്‍ സതാംപ്ടണ്‍ വാറ്റ് ഫോഡിനേയും(2-1), ക്രിസ്റ്റല്‍ പാലസ് ബേണ്‍ലിയേയും(2-0) തോല്‍പ്പിച്ചു. ലീഗില്‍ 14 കളികളില്‍ നിന്നും 40 പോയന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി 29 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

Story first published: Sunday, December 1, 2019, 9:12 [IST]
Other articles published on Dec 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+