For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലീഗയില്‍ ജയത്തോടെ റയല്‍ ഒന്നാമത്; ബുണ്ടസ് ലീഗയില്‍ ബയേണിന് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ഒന്നാം സ്ഥാനത്തെത്തി റയല്‍ മാഡ്രിഡ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആല്‍വെസിനെ 2-1നാണ് മുന്‍ ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. സെര്‍ജിയോ റാമോസ്(52), കര്‍വാജല്‍(69) എന്നിവര്‍ റയലിനായ് സ്‌കോര്‍ ചെയ്തു. ലൂക്കാസ് പെരസ്(65) ആല്‍വെസിനായി ആശ്വാസഗോള്‍ നേടി. മറ്റു മത്സരഫലങ്ങള്‍, സെല്‍റ്റ വിഗോ 0-0 വല്ലാഡോളിഡ്, റയല്‍ സൊസിഡാഡ് 4-1 ഐബര്‍, റയല്‍ ബെറ്റിസ് 2-1 മല്ലോര്‍ക്ക, വലെന്‍സിയ 2-1 വിയ്യാറയല്‍. ലീഗില്‍ 14 കളികളില്‍നിന്നും 31 പോയന്റുമായാണ് റയല്‍ ഒന്നാംസ്ഥാനത്തെത്തിയത്. 13 കളികളില്‍നിന്നും 28 പോയന്റുള്ള ബാഴ്‌സലോണ രണ്ടാംസ്ഥാനത്തുണ്ട്.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങി. ബയര്‍ ലെവര്‍കൂസനാണ് ചാമ്പ്യന്മാരെ 2-1ന് അട്ടിമറിച്ചത്. ലിയോണ്‍ ബെയ്‌ലി(10, 35) വിജയികള്‍ക്കായി ഇരട്ടഗോള്‍ നേടിയപ്പോള്‍ മുള്ളര്‍(34) ഒരു ഗോള്‍ തിരിച്ചടിച്ചു. മറ്റു മത്സരഫലങ്ങള്‍, കോളിന്‍ 1-1 ഔസ്ബര്‍ഗ്, ഹെര്‍ത്ത 1-2 ബൊറൂസിയ, പാഡര്‍ബോണ്‍ 2-3 ലെയ്പ്‌സിഗ്, ഹോഫന്‍ഹെയിം 1-1 ഫോര്‍ച്യുണ. ലീഗില്‍ 13 കളികളില്‍ നിന്നും 27 പോയന്റുള്ള ലെയ്പ്‌സിഗ് ഒന്നാം സ്ഥാനത്തും 12 കളികളില്‍നിന്നും 25 പോയന്റുമായി ഗ്ലാഡ്ബഷ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Real Madrid move top of La Liga

ഇറ്റാലിയന്‍ സീരി എ മത്സരഫലങ്ങള്‍, ബ്രെസിക്ക 0-3 അറ്റ്‌ലാന്റ, ജിനോവ 0-1 ടൊറിനോ, ഫിയോറന്റീന 0-1 ലീസ്.

ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, സ്ട്രാസ്ബര്‍ഗ് 1-2 ലിയോണ്‍, ലില്ലെ 1-0 ഡിജോണ്‍, മോണ്ട്പില്ലര്‍ 4-2 അമിന്‍സ്, നൈസ് 3-1 ആന്‍ഗേഴ്‌സ്, നിംസ് 1-1 മെറ്റ്‌സ്, റിംസ് 1-1 ബോര്‍ഡിയക്‌സ്.

Story first published: Sunday, December 1, 2019, 9:58 [IST]
Other articles published on Dec 1, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+