Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകന്റെ ഊഹം തെറ്റിയില്ല! വിരമിക്കാന്‍ ആഗസ്റ്റ് 15 തിരഞ്ഞെടുത്തത് എന്തു കൊണ്ട് ? റെയ്‌ന പറയുന്നു

ഈ വര്‍ഷത്തെ ആഗസ്റ്റ് 15ന് തന്നെ എംഎസ് ധോണിയും താനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. രാത്രി 7.30ഓടെയായിരുന്നു ലോകമെമ്പാടുമുള്ള ആരാധകരെ സ്തബ്ധരാക്കിക്കൊണ്ട് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി താനുണ്ടാവില്ലെന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ ധോണി അറിയിച്ചത്. ഈ ഷോക്കില്‍ നിന്ന് ആരാധകരുടെ ഞെട്ടല്‍ മാറിയില്ല, മിനിറ്റുകള്‍ക്കം റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

എന്തുകൊണ്ടായിരിക്കാം ധോണിയും റെയ്‌നയും ആഗസ്റ്റ് 15 തന്നെ വിരമിക്കാന്‍ തിരഞ്ഞെടുത്തതെന്ന കാര്യത്തില്‍ ഒരുപാട് സംശയങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. ഒടുവില്‍ റെയ്‌ന തന്നെ ഇപ്പോള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

നേരത്തേ അറിയാമായിരുന്നു

നേരത്തേ അറിയാമായിരുന്നു

ചെന്നൈയിലെത്തിയാല്‍ സ്വാതന്ത്ര്യ ദിവസം തന്നെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആഗസ്റ്റ് 14നാണ് ഞാനും പിയൂഷ് ചൗള, ദീപക് ചഹര്‍, കാണ്‍ ശര്‍മ എന്നിവരും ചാര്‍ട്ടേഡ് വിമാനത്തില്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച് ധോണി ഭായിക്കും മോനു സിങിനുമൊപ്പം ചേരുകയായിരുന്നുവെന്നു റെയ്‌ന വ്യക്തമാക്കി.
പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരഞ്ഞു. താന്‍ പിയൂഷ്, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, കാണ്‍ എന്നിവരെല്ലാം ഒരുമിച്ച് കരിയറിനെക്കുറിച്ചും തങ്ങളുടെ ബന്ധത്തെക്കുറിച്ചുമെല്ലാം സംസാരിച്ചു. രാത്രിയില്‍ ഒരുമിച്ച് പാര്‍ട്ടി നടത്തുകയും ചെയ്തതായി റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 15 തിരഞ്ഞെടുക്കാന്‍ കാരണം

ആഗസ്റ്റ് 15 തിരഞ്ഞെടുക്കാന്‍ കാരണം

ആഗസ്റ്റ് 15ന് വിരമിക്കണമെന്നത് നേരത്തേ തന്നെ ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴാണ്, തന്റേത് മൂന്നും. ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ 73 ആവും. ആഗസ്റ്റ് 15ന് ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അതുകൊണ്ടു തന്നെ കളി നിര്‍ത്താന്‍ ഇതിനേക്കാള്‍ മികച്ചൊരു ദിവസം ലഭിക്കാനില്ലായിരുന്നുവെന്നുംറെയ്‌ന പറയുന്നു.

2004 ഡിസംബര്‍ 23നു ചിറ്റഗോങില്‍ നടന്ന ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ധോണിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരേയാണ് താന്‍ അരങ്ങേറിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെക്കുറെ ഒരേ സമയത്ത് കളി തുടങ്ങിയവരാണ് തങ്ങള്‍ രണ്ടു പേരും. സിഎസ്‌കെയിലും ഒരുമിച്ച് തുടരുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് വിരമിക്കുകയും ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് റെയ്‌ന വിശദമാക്കി.

ആരാധകന്റെ ഊഹം കിറുകൃത്യം

ആരാധകന്റെ ഊഹം കിറുകൃത്യം

ധോണിയും റെയ്‌നയും എന്തുകൊണ്ട് ആഗസ്റ്റ് 15 വിരമിക്കാന്‍ തിരഞ്ഞെടുത്തുവെന്നതിന് നേരത്തേ ഒരു ആരാധകന്‍ ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു. റെയ്‌ന ഇപ്പോള്‍ വെളിപ്പെടുത്തിയ ഇതേ കാരണം തന്നെയാണ് ഈ ആരാധകനും പറഞ്ഞത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യയുടെ 73ാാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ഇത്തവണത്തേത്. ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴാണ്. റെയ്‌നയാവട്ടെ ഇന്ത്യക്കായി കളിച്ചിരുന്നപ്പോള്‍ മൂന്നാം നമ്പര്‍ ജഴ്‌സിയാണ് ധരിച്ചിരുന്നത്. രണ്ടു പേരുടെയും ജഴ്‌സിയിലെ നമ്പറുകള്‍ ചേര്‍ത്തു വച്ചാല്‍ 73. ഇതു തന്നെയാണ് അടുത്ത കൂട്ടുകാരന്‍ ധോണിക്കൊപ്പം തന്നെ വിരമിക്കാന്‍ റെയ്‌നയെ പ്രേരിപ്പിച്ചതെന്നായിരുന്നു അനുരാഗ് ട്വിറ്ററില്‍ കുറിച്ചത്.
റെയ്‌ന ഈ ട്വീറ്റിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പതാകയോടൊപ്പം ഔട്ടെന്നു ക്രിക്കറ്റില്‍ സൂചിപ്പിക്കുന്ന ചൂണ്ടുവിരല്‍ ഉയര്‍ത്തുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയുമായിരുന്നു റെയ്‌നയുടെ മറുപടി.

Story first published: Monday, August 17, 2020, 18:35 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+